പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

പ്രണയപൂർവ്വം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വിനോദ്‌ മനമ്മൽ

കവിത

കനവിൻ മുകിൽക്കരൾ

ഉരുകും കുന്നിറങ്ങി,

ഇരുളും മുളളുകളും

കരയും കാടുചുറ്റി,

ചോരയും ഉപ്പും കൂടി-

ച്ചുഴറിയൊഴുകുന്നു....

ഇരുളും മാറാലയും

മൂടുമെൻ ഹൃദയത്തിൽ

നീ നട്ട വെളിച്ചവും

പൂക്കളും മുളളുകളും

ഏതൊരു മഴക്കാല-

ത്തൊഴുക്കിക്കളഞ്ഞു നാം...?

ഒഴുകിയൊഴുകിയൊ-

രിത്തിരിക്കണ്ണീർച്ചാലായ്‌,

കരഞ്ഞു കൺകൾ വറ്റി-

യൊഴുകും മൺൽച്ചാലായ്‌;

കടൽച്ചിരികൾ കാണാ-

തുരുകി വറ്റും പുഴ...!

കിതച്ചു തല തല്ലി-

ച്ചിരിക്കും കരൾത്തീരം,

നിനവും നിറങ്ങളും-

നിറഞ്ഞ നിഗൂഢത,

കരളിൽ കടിഞ്ഞാണു

പൊട്ടുന്ന അസ്വസ്തത;

പ്രണയംപോലെ കണ്ണിൽ

നിശ്ശബ്‌ദം കടൽദാഹം...

അറിഞ്ഞിരുന്നോ നമ്മൾ-

ക്കിടയിൽ നിശ്ശബ്‌ദമായ്‌

ആരുമറിയാതൊരു

പുഴയൊഴുകിയെന്ന്‌...!!


വിനോദ്‌ മനമ്മൽ

വിലാസം

ശ്രീവർണ്ണം,

എ.ആർ. നഗർ പി.ഒ.

മലപ്പുറം

676 305
E-Mail: vinu2k@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.