പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

പഴങ്കുടിപ്പാട്ടുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നാട്ടറിവു പഠനകേന്ദ്രം

‘കതിരും കൊണ്ടേക്കിളി കൂടണഞ്ചേകിളി’

മലവേടർ

1. പാക്കുപാട്ട്‌

ആരാണ്ടും പഴുക്കാ തോട്ടത്തീ

പോവരുതെ ചെറുപവുലെ

കൊച്ചുകൊച്ചു പല്ലുകൊണ്ട്‌

കടിച്ചുമുറിച്ച്‌ കൊണ്ടുപോയത്‌

കണ്ടവരുണ്ടേ ചെറുപവുലെ

ആരാണ്ടും പഴുക്കാ തോട്ടത്തീ

പോവരുതേ ചെറുപവുലെ

കൊച്ചുകൊച്ചു കണ്ണുകൊണ്ട്‌

കണ്ടൊതുക്കി കൊണ്ടുപോയത്‌

കണ്ടവരുണ്ടേ ചെറുപവുലെ

ആരാണ്ടും പഴുക്കാ തോട്ടത്തീ

പോവരുതേ ചെറുപവുലെ

കാണാ മലയന്റെ താണ ചരുവെ

താണു പറന്ന്‌ കൊണ്ട്‌ പോയത്‌

കണ്ടവരുണ്ടേ ചെറുപവുലെ.

2. പരുന്തുപാട്ട്‌

ആലിയാലി പറക്കും പരുന്തേ

ലാലു പരുന്തേ ചെമ്പരുന്തേ

ആറ്റോടു കാപ്പോടു പോകും പരുന്തേ

ലാലു പരുന്തേ ചെമ്പരുന്തേ

എന്തുമേ കളിയാണ്ടിരിക്കും പരുന്തേ

ലാലു പരുന്തേ ചെമ്പരുന്തേ

ആളിനെ റാഞ്ചിയെടുക്കും പരുന്തേ

ലാലു പരുന്തേ ചെമ്പരുന്തേ

3. പൂച്ചപ്പാട്ട്‌

കുറ്റിക്കയ്യു കുറുങ്കയ്യോടെ

ഓടുണ പൂച്ച കുറുമ്പൂച്ച

ലങ്ങേതിലമ്മ തേങ്ങതിരുമ്മുണ

ലാമണം കേട്ടേ ഓടുണ പൂച്ച കുറുമ്പൂച്ച

ലങ്ങേതിലമ്മ മീം വെട്ടിക്കഴുകുണ

ലാമണം കേട്ടേ ഓടുണ പൂച്ചകുറുമ്പൂച്ച.

4. കിളിപ്പാട്ട്‌

ലത്തീം താരിക തിന്താരെ

ലകതീം താരിക തിന്താരെ

ഒന്നല്ലാം പുറ മടലോല

ഒന്നല്ലാം കിളികൂടുംകൊണ്ടേ

കൂടും കൊണ്ടേകിളി

കതിരും കൊണ്ടേകിളി

കൂടണഞ്ചേകിളി

കതിരണിഞ്ചേ

ലത്തീം താരിക തിന്താരേ

ലകതീം താരിക തിന്താരേ

പത്തല്ലാം പുറ മടലോല

പത്തല്ലാം കിളികൂടുംകൊണ്ടേ

കൂടും കൊണ്ടേകിളി

കൂടണഞ്ചേകിളി

കിതിരണിഞ്ചേ

5. വിത്തുകിളപ്പാട്ട്‌

തിത്തന്നം തെയ്യന്നം തെയ്യന്നം താരെ

തിത്തന്നം തെയ്യന്നം തെയ്യന്നം താരെ (2)

തൃക്കൊടി വാഴയും വെട്ടിച്ചവിട്ടി

തിത്തന്നം തെയ്യന്നം തെയ്യന്നം താരെ (2)

തൃക്കൊടി വാഴയ്‌ക്കു ഒന്നല്ലോ കയ്യും വന്നേ

തൃക്കൊടി പെണ്ണിനു ഒന്നല്ലൊ മാസം

തിത്തന്നം തെയ്യന്നം തെയ്യന്നം താരെ (2)

തൃക്കൊടി വാഴയ്‌ക്കു രണ്ടല്ലൊ കയ്യും വന്നേ

തൃക്കൊടി പെണ്ണിനു രണ്ടല്ലൊ മാസം

തിത്തന്നം തെയ്യന്നം തെയ്യന്നം താരെ (2)

തൃക്കൊടി വാഴയ്‌ക്കു പത്തല്ലോ കയ്യും വന്നേ

തൃക്കൊടി പെണ്ണിനു പത്തല്ലൊ മാസം

തിത്തന്നം തെയ്യന്നം തെയ്യന്നം താരെ (2)

പാടിയവർഃ

1. നല്ലാൻ വെളളത്താൻ, രാമൻ പൊടിയൻ, കണ്ണൻ നല്ലൂരാൻ - ഉറുകുന്ന്‌, തെന്‌മല പഞ്ചായത്ത്‌, കൊല്ലം ജില്ല.

2. ജാനകി തടത്തിൽ, അട്ടത്തോട്‌, പത്തനംതിട്ട ജില്ല.

കാണിക്കാർ

തുളവൻ പാട്ട്‌

തമാശപ്പാട്ടാണിത്‌. പാണ്ടിയിൽ നിന്നെത്തിയവനാണ്‌ തുളുവൻ. ചന്തയും കടലുമെല്ലാം തുളുവന്‌ അത്ഭുതങ്ങളായിരുന്നു. ഇതെല്ലാം കണ്ട്‌ അന്തംവിട്ട്‌ നില്‌ക്കുന്ന തുളുവനെ പെണ്ണുങ്ങൾ കളിയാക്കുന്നു.

തുളുവൻ എച്ചി തുളുവനെടാ

തുളുവൻ ഏക്കറെ തുളുവനെടാ

തുളുവൻ തുമ്പി തുളുവനെടാ

തുളുവൻ തുളുനാട്ടി തുളുവനെടാ

തുളുവൻ ചന്തകടതോറും

തുളുവൻ പോകയും ചെയ്യിനത്‌

തുളുവൻ ചങ്കും ചുണ്ണാമ്പേ

തുളുവൻ വേണ്ടിത്താങ്കെട്ടിനത്‌

തുളുവൻ കെപ്പറ്റി1 ചുണ്ണാമ്പേ

തുളുവൻ വേണ്ടിതാങ്കെട്ടിനത്‌

തുളുവൻ കാനാങ്കളിപ്പാക്കേ2

തുളുവൻ വേണ്ടിത്താങ്കെട്ടിനത്‌

തുളുവൻ മലങ്കോടിവെറ്റയുമായ്‌3

തുളുവൻ വേണ്ടിത്താങ്കെട്ടിനത്‌

തുളുവൻ പച്ചപൊയ്‌ലയുമായ്‌4

തുളുവൻ വേണ്ടിത്താങ്കെട്ടിനത്‌

തുളുവൻ കുട്ടിമുറം ചിറ്റാടേ

തുളുവൻ ഈരൊലിനച്ചീപ്പേ

തുളുവൻ വേണ്ടിത്താങ്കെട്ടിനത്‌

തുളുവൻ ചത്ത കുത്തിയെടാ

തുളുവൻ വെളുത്ത മാമാട്ടി

തുളുവൻ വീടു തടയുമ്പോ

തുളുവൻ വേണ്ടിത്താങ്കെട്ടിനത്‌

തുളുവൻ ചന്തകടതോറും

തുളുവൻ കണ്ടു നടക്കിനത്‌

തുളുവൻ കടലീ തിരയോട്ടം

തുളുവൻ കണ്ടുനടക്കിനത്‌

തുളുവൻ കപ്പലിഉഷളവേ

തുളുവൻ കണ്ടുനടക്കിനത്‌

തുളുവൻ കണ്ണുവെച്ചുകാട്ടൂടും

തുളുവൻ കയ്യുവച്ചു കാട്ടൂടും

തുളുവൻ കണ്ണു വച്ചു കാട്ടൂടും

ഞാനൂ കയ്യുവച്ച്‌ കാട്ടൂടും

ഞാനും കാലു വെച്ചു കാട്ടൂടും

1. നത്തയ്‌ക്ക

2. കാനാൻ കമുകിലെ പാക്ക്‌

3. കാട്ടിലെ വെറ്റില

4. കാട്ടുപുകയില

സമ്പാഃ എം.സെബാസ്‌റ്റ്യൻ

കാട്ടുനായ്‌ക്കർ

1. താരാട്ടുപാട്ട്‌

ദൂരെ ദൂരെ ദൂരേ

ദൂരെ മകന്നും വാവോ

വാവാവോ വാവോ

വാവാവോ വാ

വാവാവോ ദൂരേ

ദൂരെ മകനോ മക്കുലേ കൊളളാ

നന്റ മകനുക്കൂ മയ്‌ക്കേ

ദൂരലഹേ കൊളളാലെക്കൂ

ദൂര മകന്നും വാവാ

വാവാവോ വാവോ

ദൂരേ ദൂരേ ദൂരേ വാ

ദൂരെ മകന്നൂക്കൊ നിങ്ക്‌ മറീ

വരലാറാ കൊളളാലിക്ക്‌ വാ

ദൂരേ ദൂരേ ദൂരേ

വാവാവോ വാ

ദൂരേ ദൂരേ ദൂരേ

ദൂരെ മകന്നൂക്ക്‌ വാവാ

വാവാവോ വാ

വാവാവോ വാവോവാ

ദൂരേ ദൂരേ ദൂരേ മകന്നും

ദൂരെ മകന്‌ക്ക്‌ മനകൊരീ

കൊളവാക്കൊ വാവോവോ

ദൂരേ ദൂരേ ദൂരേ

ദൂരേ വാ വാവോ

വാവാവോ വാവോവാ

ദൂരേ മകന്നൂ അപ്പാ ലിഞ്ച വരളെ

കൊളവ്‌ക്കോ എന്ന മകന്നൂ

വാവാവൂ വാവാ

തോട്ടിപതന (തോട്ടിപാട്ട്‌)

(കല്ല്യാണത്തിനും തിരണ്ടു കല്ല്യാണത്തിനും പാടുന്നത്‌)

ലല്ലല്ലാലാറി ലല്ലല്ലാലാറി ലല്ലല്ലാ ലാറി ലല്ലല്ലാ

ഗിരദ ജഢിന ലിങ്കോടു

ഇങ്കറു ഗുദല്ലു വിട്ടോടു

കാട്ടു ഉളഗേ ജേനു ഉടുകദ്‌ യാര്‌

കണ്ടനേ നിങ്ക കണ്ടനേ നിങ്ക

കളഭവനെ കണ്ടനേ

(ലല്ലല്ലാ ലാറി ലല്ലല്ലാ ലാറി)

നൂറ ഗൾസ്‌ തിന്നോടു

ഇങ്കറൂ ഗുദലു വിട്ടോടു

പ്രാണി പക്ഷിനെ നോട്യാടൂ

ഉൽസിനൊ നിങ്ക ഉൽസിനെ നിങ്ക

കാടിനെ തങ്ക ഉൽസിനൊ

(ലല്ലല്ലാ ലാറി ലല്ലല്ലാ ലാറി)

വി.എച്ച്‌.ദിരാർ

പണിയർ

1. ദൈവം തുളളൽപാട്ട്‌

ചോളപൊരി വേണലോ കോലം കെട്ടിക്കോ

ചായവെളളം വേണലോ പായ കാട്ടിക്കോ

എനിക്കെങ്ങുറാളൻ കുയലാങ്കുറാട്ടി

നിനക്കു ചുക്കിയ നാണു അല്ല എനിക്കും ചക്കിയനീയും അല്ല

അല്ലാ.....അല്ലാ...അല്ലാ......ആയ്‌........ആയ്‌......അല്ലാ.....അല്ലാ........

നിനക്കുങ്ങറാളൻ എനിയ്‌ക്കുങ്ങറാട്ടി

ആ.........ആ............ആ...............ആ..........ഹായ്‌.........

ചുറ്റും കെട്ടും പോരാണ്ട ദൈവം വരാങ്ങായി

കല്ലെവളെ പോരാങ്ങോ ദൈവം വരാങ്ങായി

കാലുസു കെട്ടെ കാൽ വളേകയ്യുവളേ വേണാവോ നെല്ലെ

മോന്തിക്കോ വേണ്ടി ഇപ്പളൊ വേണ്ടാ

കാതോല ചൂതോല ഷേണാവാ നെല്ലെ

ഇപ്പോളെ വേണ്ട മോന്തിക്കോ വേണ്ടി

കൂ ഊ ഊ ഊയി.....ഊയി.......

തീഞ്ചാതീനു വല്ലാ കുടിച്ചൂ വളളാനു

അല്ലാ തീയനുനിഞ്ചപോലെ

മുളളിനു നിഞ്ച പോലെ

കോലനാറേ കോല കരിമ്പുചൊല്ലി

നീല നാറേ നീല കരിച്ചൂ ചൊല്ല

ആ......ആ...........ആ.............ആയ്‌...........

തെക്കേവളളി നെറ്റിക്കു നേരേ

പന്ത വടക്ക വളളി നെറ്റിക്ക്‌

നേരെ വന്ത തെക്കേ വളളിക്ക്‌

തേങ്ങാ പൂള..........പൂ.......പൂ.......പൂയ്‌....

പാക്കുവളളിക്കു മാങ്ങന അണ്ടി

ആ...........ആ.........ആ..........ആയ്‌..........

2. പണിയപ്പാട്ടുകൾ

ചിപ്പി ചിപ്പി കല്ലുമേ ചീര ബിത്ത്‌

അക്രുമലൈ ഇൻക്രുമലൈ ചെദ്ധമലൈ

നേരത്തുക്ക്‌ പൊണ്ണ്‌

പൊണ്ണുകൊടുക്കു താലത്ത്‌ കൊണ്ടില്‌ വിന്ന്‌

വിത്ത്‌ പൊറുക്കാൻ പോയി

ഒച്ചച്ചേ പോണ്ടാ കുന്നിറ ഞെട്ടിച്ചു കാവും

പാറിവീണ തൊക്കിലവെ നീലപ്പെക്കും പൊക്കിലവ്‌

കരുങ്ങാ കരുങ്ങാ കരിമൂപ്പൻ

മൂപ്പന്റെ പെങ്കൾ ചെറുമൂറ്‌

ചെറുമൂറ്‌ കാമനേരം

നേരം തക്കിയ പെണ്ണും

പ്പൊണ്ണ മലമ്പേൽ താരൻ

താരന്നിൽ കുങ്ങില്‌ വിത്തു

വിത്തുപ്പൊറുക്കാൻ കോഴി

പാറിവീന്ത പെപ്പിലമ്പേ

നീലപൊക്കും പൊക്കുഞ്ചോ

അറേല്‌ നെട്ടിഞ്ചും കാവേ കുന്നി നെട്ടിഞ്ചും കാവേ

കുരെനൊന്ത മൂത്തച്ചി അമ്മേ

മുത്തു നീട്ടിക്കളിക്കഞ്ചോള

സമ്പാഃ പി.ടി.ഉഷ, ടീച്ചർ, കോക്കുഴി കോളനി, വയനാട്‌, പി.വാസന്തി. തോണിക്കടവ്‌, വയനാട്‌, പി.ടി., കോക്കുഴി കോളനി, വയനാട്‌.

ഉളളാടർ

1. നായാട്ടുപാട്ട്‌

നായാടിമാരൊരു നായന്മാര്‌

നായാട്ടിന്നു മലമ്പൊറത്ത്‌

നായാടി ചെന്നപ്പൊ കണ്ടതെന്തേ

മായാമേറിയ പൊൻകുരിശ്‌

വേഗം കുരിശ്ശിനെ ചപ്പിട്ടു മൂടി

വേഗമെഴുതി വരാപ്പുഴക്ക്‌

പിന്നെ യെഴുതീത്‌ യോഗക്കാർക്ക്‌.

2. തേൻപാട്ട്‌

ഒന്നാം തെങ്ങുമ്മോരുമടലോലേമ്മെ

കീഴ്‌മടലോലെ മ്മെ തേനിരിപ്പ്‌

തേനിടത്തോണ്ടെളപ്പളളീ ചെന്നപ്പൊ

എടപ്പളളി പകവതി നീരാട്ടം

ആനക്കലർകൊമ്പിച്ച്‌ ചന്ദനം പൊടിതൊട്ടു.

നാട്ടറിവു പഠനകേന്ദ്രം

തൃശ്ശൂർ - 27




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.