പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > പാചകക്കുറിപ്പ്‌ > കൃതി

മാമ്പഴപുളിശ്ശേരി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

പാചകം

ചേർക്കേണ്ട വിഭവങ്ങൾ

----------------

മാമ്പഴം തോൽപൊളിച്ചു കഷണങ്ങളാക്കിയത്‌ - അര കി.ഗ്രാം

വെളളം ചേർക്കാത്ത പുളിച്ച മോര്‌ - ഒരു ലിറ്റർ

വറ്റൽമുളക്‌ - പത്ത്‌

പച്ചമുളക്‌ - എട്ട്‌

കറിവേപ്പില - രണ്ട്‌ ഇതൾ

തേങ്ങ - ഒരു മുറി

കടുക്‌ - ഒരു ടേബിൾ സ്പൂൺ

എണ്ണ - ഒരു ടീ സ്പൂൺ

മഞ്ഞൾ - അര ടേബിൾ സ്പൂൺ

ഉലുവാ - അര ടേബിൾ സ്പൂൺ

പാചകം ചെയ്യുന്ന വിധം

കഷണങ്ങൾ പാത്രത്തിലിടുക. അതിൽ ഉപ്പും മഞ്ഞളും ചേർത്തു വെളളമൊഴിച്ച്‌ അടുപ്പത്തുവയ്‌ക്കുക, പച്ചമുളക്‌ നടുവെ പിളർന്നിടണം, വറ്റൽമുളക്‌ നന്നായി അരയ്‌ക്കുക. അതിനുശേഷം തേങ്ങ ചുരണ്ടിയതു വെണ്ണപോലെ അരച്ചെടുക്കുക. ജീരകവും കറിവേപ്പിലയിൽ പകുതിയും ചതച്ച്‌ എല്ലാംകൂടി യോജിപ്പിച്ചെടുത്തു മോരിൽ കലക്കുക. കഷണം വെന്തു കഴിഞ്ഞാൽ അരച്ചുകലക്കിയ മോര്‌ കഷണത്തിൽ ഒഴിക്കുക. മോരുപതയുമ്പോൾ വാങ്ങിവയ്‌ക്കുക. ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു കടുകും ഉലുവായും കറിവേപ്പിലയും ഇടുക. കടുക്‌ പൊട്ടുമ്പോൾ വാങ്ങി പുളിശ്ശേരിയിലൊഴിച്ച്‌ ഇളക്കി വയ്‌ക്കുക.

Previous Next



Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.