ചേർക്കേണ്ട വിഭവങ്ങൾ
----------------
ഉണക്കലരി - അര കി.ഗ്രാം.
പാൽ - രണ്ടു ലിറ്റർ
പഞ്ചസാര - ഒരു കിലോ
ഏലക്കായ് - അഞ്ച്
പാചകം ചെയ്യുന്ന വിധം
ഉരുളിയിൽ ഉണക്കലരിയിട്ടു വേവിക്കുക. വെളളം അധികം ഒഴിക്കാതിരിക്കുക. അരി മുക്കാൽ വേവുകഴിഞ്ഞാൽ പഞ്ചസാരയിട്ട് ഇളക്കണം. വെളളം വറ്റുന്നതുവരെ ഇളക്കുക. ഉരുളിയിൽ ചട്ടുകം കൊണ്ടിളക്കുമ്പോൾ അടി തെളിഞ്ഞു കണ്ടാൽ പാൽ ഒഴിക്കാം. പാൽ തിളപ്പിച്ചു കുറച്ചു വറ്റിക്കുക. വാങ്ങുമ്പോൾ ഏലക്കായ് പൊടിച്ചതു തൂളുക.
മുന്തിരിങ്ങ, അണ്ടിപ്പരിപ്പ് ഇവ നെയ്യിൽ വറുത്തതും കൽക്കണ്ടം ചെറുതായി പൊടിച്ചതും പാൽപായസം വാങ്ങുമ്പോൾ ചേർക്കാറുണ്ട്.