പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > പാചകലോകം > കൃതി

മുട്ട - ഉരുളകിഴങ്ങു പാലുകറി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജിജി റോബി

പുഴുങ്ങിയ മുട്ട - 3

ഉരുളക്കിഴങ്ങ്‌ - 1 വലുത്‌

തേങ്ങ - 1 മുറി

സവാള - 1

ഇഞ്ചി - ഒരു ചെറിയ കഷണം

പച്ചമുളക്‌ - 5 എണ്ണം

കറിവേപ്പില - 2 കതിർപ്പ്‌

ചുവന്നുള്ളി - 3 ചുള

വെളുത്തുള്ളി - 3 അല്ലി

മല്ലിപ്പൊടി - 1 ടീസ്‌പൂൺ

മുളക്‌ പൊടി - അര ടീസ്‌ പൂൺ

മഞ്ഞൾ പൊടി - കാൽ ടീസ്‌പൂൺ

വിനാഗിരി - അര ടീസ്‌പൂൺ

ഉപ്പ്‌, വെളിച്ചണ്ണ - പാകത്തിന്‌

തയ്യാറാക്കുന്ന വിധംഃ തേങ്ങ ചുരണ്ടി പിഴിഞ്ഞ്‌ - തലപ്പാൽ മാറ്റിവയ്‌ക്കണം. 2-​‍ാം പാൽ എടുക്കണം - മല്ലിപ്പൊടി, മുളകുപൊടി മഞ്ഞൾപൊടി ഇവ കുതിർത്തു വയ്‌ക്കണം. വെളിച്ചണ്ണ ഒഴിച്ചു ചൂടാകുമ്പോൾ സവാള, പച്ചമുളക്‌, ഇഞ്ചി എന്നിവ ചേർത്തു വഴറ്റണം. പിന്നീട്‌ കുതിർത്ത മസാല ചേർക്കണം. എണ്ണ തെളിയുന്ന പാകത്തിൽ 2-​‍ാം പാൽ ചേർക്കണം. തിളവന്നു തുടങ്ങുമ്പോൾ പുഴുങ്ങിയ മുട്ട രണ്ടായി പിളർന്നതും ഉരുളകിഴങ്ങ്‌ പുഴുങ്ങി 8-​‍ായി മുറിച്ചതും ഉപ്പും ചേർക്കണം. 5 മിനിറ്റ്‌ നന്നായി തിളപ്പിക്കണം - പിന്നീട്‌ പാത്രം താഴെ ഇറക്കിവച്ച്‌ തലപ്പാൽ ചേർക്കണം - നന്നായി ഇളക്കി - വിനാഗിരിയും ചേർക്കുക. പിന്നീട്‌ ചൂടായ ചീനചട്ടിയിൽ വെളിച്ചണ്ണ കടുക്‌ പൊട്ടിച്ച്‌ ചുവന്നുള്ളി വെളുത്തുള്ളി ഇവ അരിഞ്ഞതും കറിവേപ്പിലയും ചേർത്തു മൂപ്പിച്ചു വാങ്ങുക.

Previous Next

ജിജി റോബി

പൂണേലി (ഹൗസ്‌)

വളയൻചിറങ്ങര. പി. ഒ,

പുല്ലുവഴി,

പെരുമ്പാവൂർ.


E-Mail: gigiroby10@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.