പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > പാചകലോകം > കൃതി

ഞണ്ട്‌ റോസ്‌റ്റ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജിജി റോബി

വൃത്തിയാക്കിയ ഞണ്ട്‌ - 2 കഷണമായി മുറിച്ചത്‌ 1&2 കിലോ

സവാള - വലുത്‌ 2

തക്കാളി - 2

വെളുത്തുള്ളി - 10 അല്ലി

പച്ചമുളക്‌ - 5 എണ്ണം

ഇഞ്ചി - ഒരു കഷ്‌ണം

മല്ലിപ്പൊടി - 3 ടീ സ്‌പൂൺ

മുളകുപൊടി - 2 ടീസ്‌പൂൺ

മഞ്ഞൾപൊടി - 1&2 ടീസ്‌പൂൺ

കുരുമുളകുപൊടി - 1&2 ടീസ്‌പൂൺ

മസാലപ്പൊടി - 1&2 ടീസ്‌പൂൺ

മല്ലിയില - 4 തണ്ട്‌, കറിവേപ്പില ഒരു തണ്ട്‌

ഉപ്പ്‌ - പാകത്തിന്‌

പാചകം ചെയ്യുന്ന വിധംഃ വൃത്തിയാക്കിയ ഞണ്ട്‌ രണ്ടായി മുറിച്ചതും (വലിയ രണ്ട്‌ കാലുകൾ ചെറുതായി പൊട്ടിച്ച്‌ ചേർക്കാം) പച്ചമുളക്‌, ഇഞ്ചി, മഞ്ഞൾപൊടി, ഉപ്പ്‌ എന്നിവ പാകത്തിന്‌ വെള്ളം ചേർത്തു വേവിക്കുക - ചൂടായ ചീനചട്ടിയിൽ വെളിച്ചണ്ണയൊഴിച്ച്‌ സവാള, വെളുത്തുള്ളി ചതച്ചത്‌, എന്നിവ ചേർത്ത്‌ വഴറ്റണം - വഴന്നുവരുമ്പോൾ തക്കാളി ചേർക്കുക - നന്നായി വഴറ്റിയശേഷം മല്ലിപ്പൊടി, മുളക്‌പൊടി, മസാലപ്പൊടി എന്നിവ ചേർത്ത്‌ നന്നായി വഴറ്റണം - എണ്ണ തെളിയുന്ന പാകത്തിൽ വേവിച്ച ഞണ്ട്‌ ചേർക്കുക - അരപ്പ്‌ ഞണ്ടിൽ പൊതിഞ്ഞിരിക്കുന്ന പാകത്തിൽ മല്ലിയില അരിഞ്ഞതും കറിവേപ്പിലയും ചേർത്തു വാങ്ങി ഉപയോഗിക്കാം.

Previous Next

ജിജി റോബി

പൂണേലി (ഹൗസ്‌)

വളയൻചിറങ്ങര. പി. ഒ,

പുല്ലുവഴി,

പെരുമ്പാവൂർ.


E-Mail: gigiroby10@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.