1. കരള്‍ - 100 ഗ്രാം
2. ഇഞ്ചി - ചെറിയ കഷണം
3. പച്ചമുളക് -2
4. കറിവേപ്പില - ഒരു തണ്ട്
5. തേങ്ങ - ഒരു മുറി
6. മൂക്കാത്ത വെണ്ടക്ക - 5 എണ്ണം
7. സവാള - 1 എണ്ണം
8. വെളുത്തുള്ളി - 5 അല്ലി
9. ചുവന്നുള്ളി - 10 എണ്ണം
10. മല്ലിപ്പൊടി -1 ടീസ്പൂണ്‍
11. മുളകുപൊടി - അര ടീസ്പൂണ്‍
12. മഞ്ഞള്‍പൊടി -ഒരു നുള്ള്
13. മസാലപ്പൊടി -കാല് ടീസ്പൂണ്‍
തയാറാക്കുന്ന വിധം:- കരള്‍ ചെറിയ കഷണങ്ങളായി മുറിച്ച് മഞ്ഞള്‍പ്പൊടി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില ഇവ ചേര്‍ത്ത് വേവിച്ചു വറ്റിക്കണം. തേങ്ങ ചുരണ്ടി തലപ്പാല് മാറ്റി വച്ച് ആവശ്യത്തിന് ചാറിനുള്ള തേങ്ങാപ്പാല്‍ പിഴിഞ്ഞെടുക്കണം. സവാള വെളുത്തുള്ളി ചുവന്നുള്ളി ഇവ അരിഞ്ഞത് വെളിച്ചണ്ണയില് വഴറ്റണം. ഇതിലേക്ക് മല്ലിപ്പൊടി മുളകുപൊടി മസാലപ്പൊടി ഇവ ചേര്‍ത്ത് നന്നായി മൂപ്പിക്കണം. ഇതിലേക്ക് കരളും ആവശ്യത്തിനു ഉപ്പും തേങ്ങാപ്പാലും ചേര്‍ത്ത് അടച്ചു ഒന്നു കുറുകി വരുന്നതു വരെ തിളപ്പിക്കണം. ആവശ്യത്തിനുള്ള ചാറ് ആകുമ്പോള്‍ വെണ്ടക്ക ഒന്നര ഇഞ്ച് നീളത്തില്‍ മുറിച്ച് കറിയുടെ മുകളില്‍ നിരത്തി വയ്ക്കണം. ഇളക്കരുത്. ഒരു അടപ്പു കൊണ്ട് അടച്ച് ചെറിയ ആവികയറ്റാം. വെണ്ടക്ക ചെറുതായി വാടിയ പാകത്തില്‍ തലപ്പാലും വിനാഗിരിയും ചേര്‍ത്ത് പാലപ്പത്തിന്റെയോ ബ്രഡ്ഡിനോ ഒപ്പം ഉപയോഗിക്കാം.