തഴുതാമയില - കൂമ്പ് , ഇളം തണ്ട് ഇവ അരിഞ്ഞത് -കാല് കിലോ
ചെറുപയര്‍ പരിപ്പ് ഉടയാതെ വേവിച്ചത് - 25 ഗ്രാം
തേങ്ങ - ആവശ്യത്തിന്
ചുവന്നുള്ളി നീളത്തില്‍ കീറിയത് - 10 അല്ലി
പച്ചമുളക് - 5 എണ്ണം
വെളുത്തുള്ളി - 3 അല്ലി
മഞ്ഞള്‍പ്പൊടി, ഉപ്പ്, കടുക് , വേപ്പില, വെളിച്ചണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം ----------------------- തഴുതാമയില കൂമ്പും ഇളം തണ്ടും കൂടി മുറിച്ചെടുത്ത് നന്നായി കഴുകി ചെറുതായി അരിഞ്ഞെടുക്കണം . വെളിച്ചണ്ണയില് കടുക് ചേര്‍ത്ത് പൊട്ടുമ്പോള്‍ വേപ്പില ,ചുവന്നുള്ളി, പച്ചമുളക്, വെളുത്തുള്ളി പൊടിയായി അരിഞ്ഞത് ചേര്‍ത്ത് വഴറ്റണം. ഇതിലേക്ക് തഴുതാമയിലയും മഞ്ഞള്‍പ്പൊടി , ഉപ്പ് ഇവയും ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ മൂടി വേവിക്കണം. വെള്ളം നന്നായി വറ്റി വരുമ്പോള്‍ ഇതിലേക്കു തേങ്ങ ചുരണ്ടിയത് ചേര്‍ക്കണം. പിന്നീട് വേവിച്ചു വച്ചിരിക്കുന്ന ചെറുപയര്‍ ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം