പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > പാചകലോകം > കൃതി

കോളിഫ്ലവര്‍ കറി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജിജി റോബി

കോളിഫ്ലവര്‍ - അരക്കിലോ

ഉരുളക്കിഴങ്ങ് - വലുത് -1

സവാള - 1

തക്കാളി - 2 എണ്ണം

പച്ചമുളക് - 3 എണ്ണം

തേങ്ങ - അരമുറി

മല്ലിപ്പൊടി - 1 ടീസ്പൂണ്‍

മുളകുപൊടി - 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍

ചുവന്നുള്ളി - 5 അല്ലി

വെളുത്തുള്ളി - 3 അല്ലി

പട്ട - ചെറിയ കഷണം

ഗ്രാമ്പു - 2 എണ്ണം

പെരുംജീരകം - നുള്ള്

ഉപ്പ്, വെളിച്ചണ്ണ , കറിവേപ്പില ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം ------------------ കോളിഫ്ലവര്‍ ഇതളുകളായി അടര്‍ത്തി മഞ്ഞള്‍പ്പൊടി ചേര്‍ന്ന തിളച്ച വെള്ളത്തില്‍ ഇട്ട് കഴുകി വാരി എടുക്കണം. ഉരുളക്കിഴങ്ങ് പുഴുങ്ങി കഷണങ്ങളാക്കി വയ്ക്കുക. തേങ്ങ ചുരണ്ടി മല്ലിപ്പൊടി മുളകുപൊടി മഞ്ഞള്‍പ്പൊടി പട്ട ഗ്രാമ്പു പെരും ജീരകം ചുവന്നുള്ളി വെളുത്തുള്ളി ഇവ ചേര്‍ത്ത് നന്നായി വറുത്ത് അരക്കണം. സവാള തക്കാളി പച്ചമുളക് ഇവ വെളിച്ചണ്ണയില്‍ വഴറ്റണം. ഇതിലേക്ക് കോളിഫ്ലവറും ഉപ്പും ചേര്‍ത്ത് ആവിയില്‍ വേവിക്കണം വെന്തകോളിഫ്ലവറിലേക്ക് ഉരുളക്കിഴങ്ങും തേങ്ങ വറുത്തരച്ചതും ചേര്‍ക്കണം. നന്നായി തിളച്ചുവരുമ്പോള്‍ വാങ്ങി വച്ച് കടുകും കറിവേപ്പിലയും ചുവന്നുള്ളി അരിഞ്ഞതും ചേര്‍ത്ത് മൂപ്പിച്ച് ഉപയോഗിക്കാം

Previous Next

ജിജി റോബി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.