പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > പാചകലോകം > കൃതി

ആട്ടിറച്ചി നാടന്‍ രീതിയില്‍ തയ്യാറാക്കിയത്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജിജി റോബി

ആട്ടിറച്ചി - 1കിലോ

സവാള - വലുത് ഒന്ന്

ഇഞ്ചി - ഒരു കഷണം

പച്ചമുളക് - ആറെണ്ണം

ചുവന്നുള്ളി - 50 ഗ്രാം

വെളുത്തുള്ളി - 1 കുടം

തക്കാളി - രണ്ടെണ്ണം വലുത്

തേങ്ങ - 1 മുറി

മുഴുവന്‍ മല്ലി - 3 ടീസ്പൂണ്‍

ഉണക്കമുളക് - 10 എണ്ണം

മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍

പെരും ജീരകം, ഗ്രാമ്പു ,പട്ട ,ഏലക്ക പൊടിച്ചത് - അര ടീസ്പൂണ്‍

കറിവേപ്പില വെളിച്ചണ്ണ ആവശ്യത്തിന് .

ഇറച്ചി ഇടത്തരം കഷണങ്ങളായി മുറിച്ച് ഇഞ്ചി പച്ചമുളക് മഞ്ഞള്‍പ്പൊടി ഉപ്പ് കുറച്ചു കറിവേപ്പില ഇവ ചേര്‍ത്ത് വേവിക്കുക. ഒരു മുറി തേങ്ങ ചുരണ്ടി ചുവന്നുള്ളി വെളുത്തുള്ളി മല്ലി മുളക് ഇവ ചേര്‍ത്ത് നന്നായി വറുത്ത് അരക്കണം. വെളിച്ചണ്ണ ചൂടാകുമ്പോള്‍ സവാള നീളത്തിലരിഞ്ഞത് ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് നന്നായി വഴന്നു വരുമ്പോള്‍ അരപ്പ് ചേര്‍ത്ത് പാകത്തിനു വെള്ളം ചേര്‍ത്ത് (ഇറച്ചിയില്‍ ഉള്ള വെള്ളം ചേര്‍ത്താല്‍ മതിയാകും.)തിളപ്പിക്കണം. നന്നായി തിളക്കുമ്പോള്‍ ഇറച്ചിയും മസാലപ്പൊടിയും ചേര്‍ത്ത് കുഴഞ്ഞപാകത്തില്‍ വാങ്ങിവച്ച് ഇതിലേക്ക് ചുവന്നുള്ളിയും കറിവേപ്പിലയും മൂപ്പിച്ചു ചേര്‍ത്ത് ഉപയോഗിക്കാം.

Previous Next

ജിജി റോബി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.