കാബേജ്, കാരറ്റ്, ബീന്‍സ് - കാല്‍കിലോ
പച്ചമുളക് - 5 എണ്ണം
സവാള - 1
ഇഞ്ചി - ചെറിയ കഷണം
വെളുത്തുള്ളി - 3 അല്ലി
തേങ്ങ - കാല് മുറി
മഞ്ഞള്‍ പൊടി - 1/4 ടിസ്പൂണ്‍
ഉഴുന്നു പരിപ്പ് - 1 ടിസ്പൂണ്‍
ഉപ്പ്, കടുക്, എണ്ണ, കറിവേപ്പില - ആവശ്യത്തിന്
പൊടിയായി അരിഞ്ഞ പച്ചക്കറികള്‍, മഞ്ഞള്‍പൊടിയും സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, ഉപ്പ് ഇവ ചേര്‍ത്ത് നന്നായി തിരുമ്മി വയ്ക്കണം. 3 ടിസ്പൂണ്‍ എണ്ണ ചൂടാകുമ്പോള്‍ കടുക്, കറിവേപ്പില ഉഴുന്ന് ഇവ മൂപ്പിക്കുക. ഇതിലേക്ക് പച്ചക്കറികള്‍ അരിഞ്ഞത് ചേര്‍ക്കുക. മുക്കാല്‍ വേവാകുമ്പോള്‍ തേങ്ങചുരണ്ടിയത് ചേര്‍ക്കണം. നന്നായി അടച്ച് ആവിയില്‍ വേവിച്ച് ഉപയോഗിക്കാം