പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > പാചകലോകം > കൃതി

കടച്ചക്ക തീയൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജിജി റോബി

1. കടച്ചക്ക നന്നായി മൂത്തത്‌ - 1&4 കിലോ

2. തേങ്ങ - ഒരു മുറി

3. മല്ലിപൊടി - 2 ടിസ്‌പൂൺ

4. മുളക്‌പൊടി - 1 ടീസ്‌പൂൺ

5. മഞ്ഞൾപൊടി - കാൽ ടീസ്‌പൂൺ

6. പച്ചമുളക്‌ - 3 എണ്ണം

7. ചുവന്നുളളി - 5 എണ്ണം

8. പിഴിപുളി - കുറച്ച്‌

9. വെളിച്ചണ്ണ, കറിവേപ്പില, ഉണക്കമുളക്‌, കടുക്‌, ഉപ്പ്‌ ആവശ്യത്തിന്‌.

തയ്യാറാക്കുന്ന വിധംഃ കടച്ചക്ക ഇടത്തരം കഷണങ്ങളായി അരിഞ്ഞ്‌ പച്ചമുളക്‌, മഞ്ഞൾപൊടി, ഉപ്പ്‌ ഇവ ചേർത്ത്‌ വേവിക്കുക. പകുതി വേവാകുമ്പോൾ തേങ്ങ ചുരണ്ടിയത്‌, ചുവന്നുളളി, കറിവേപ്പില ഇവ ചേർത്ത്‌ വറുക്കണം. ചുവപ്പു നിറമാകുമ്പോൾ താഴെ ഇറക്കി വെച്ച്‌ മല്ലിപൊടി, മുളക്‌പൊടി ഇവ ചേർത്ത്‌ മൂപ്പിക്കണം. തണുക്കുമ്പോൾ നന്നായി അരച്ച്‌ കടച്ചക്കയിൽ ചേർത്ത്‌ തിളവരുമ്പോൾ ഇറക്കി വെച്ച്‌ പുളിപിഴിഞ്ഞത്‌ ചേർക്കുക. കറിവേപ്പില, ഉണക്കമുളക്‌, കടുക്‌ ഇവ ചേർത്ത്‌ താളിച്ച്‌ ഉപയോഗിക്കാം.

Previous Next

ജിജി റോബി

പൂണേലി (ഹൗസ്‌)

വളയൻചിറങ്ങര. പി. ഒ,

പുല്ലുവഴി,

പെരുമ്പാവൂർ.


E-Mail: gigiroby10@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.