പച്ചമാങ്ങ - 1 എണ്ണം
തൈര് - കാൽ ലിറ്റൽ - അധികം പുളി ഇല്ലാത്തത്
പച്ചമുളക് - 3 എണ്ണം
തേങ്ങ - കാൽമുറി
ഇഞ്ചി - ഒരു ചെറിയ കഷണം
കടുക് - 1 ടീസ്പൂൺ
കറിവേപ്പില - 1 തണ്ട്
ഉണക്കമുളക് - 3 എണ്ണം
തയ്യാറാക്കുന്ന വിധംഃ മാങ്ങ തൊലി നീക്കി, നന്നായി ചുരണ്ടി എടുക്കണം. തേങ്ങ ചുരണ്ടിയത് പച്ചമുളക് ഇഞ്ചിയും കടുകും ചേർത്ത് നന്നായി അരക്കുക. രണ്ട് ടീസ്പൂൺ വെളിച്ചണ്ണയിൽ മാങ്ങചുരണ്ടിയത് ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് തേങ്ങ അരച്ച കൂട്ട് ചേർക്കുക. ചെറുതായി തിള വരുമ്പോൾ ഇറക്കി വച്ച് 1 ടീസ്പൂൺ വെളിച്ചണ്ണചൂടാക്കി കടുക്, കറിവേപ്പില മുളക് മുറിച്ചത് എന്നിവ മൂപ്പിച്ചു ചേർത്ത് ഉപയോഗിക്കുക.