പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > പാചകലോകം > കൃതി

വെണ്ടക്ക തീയൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജിജി റോബി

മൂക്കാത്ത വെണ്ടക്ക - കാൽകിലോ

സവാള - 1 വലുത്‌

ചുവന്നുള്ളി - 6 അല്ലി

പച്ചമുളക്‌ - 3 എണ്ണം

തേങ്ങ - 1 മുറി

മല്ലിപ്പൊടി - 1 ടീസ്‌പൂൺ

മുളക്‌പൊടി - അര ടീസ്‌പൂൺ

മഞ്ഞൾപൊടി - കാൽ ടീസ്‌പൂൺ

വെളിച്ചണ്ണ, കറിവേപ്പില, ഉപ്പ്‌ പാകത്തിന്‌.

തയ്യാറാക്കുന്ന വിധംഃ വെണ്ടക്ക നന്നായി കഴുകി - 1 ഇഞ്ച്‌ നീളത്തിൽ മുറിക്കുക. സവാള, പച്ചമുളക്‌, ഇവ നീളത്തിൽ അരിയണം. ഒരു മുറി തേങ്ങ 6 അല്ലി ചുവന്നുള്ളി ഇവ 1 ടീസ്‌പൂൺ വെളിച്ചണ്ണ ചേർത്ത്‌ നന്നായി വറുത്തെടുക്കണം - മൂത്ത തേങ്ങ താഴെ ഇറക്കി വച്ച്‌ - മല്ലിപൊടി, മുളക്‌പൊടി, മഞ്ഞൾപൊടി ഇവ ചേർത്ത്‌ നന്നായി ഇളക്കി- ചൂടാറുമ്പോൾ വെള്ളം ചേർക്കാതെ അരച്ചെടുക്കണം - നന്നായി പാകമായ തേങ്ങ അരക്കുമ്പോൾ എണ്ണ തെളിഞ്ഞുവരണം. 2 ടീസ്‌പൂൺ വെളിച്ചണ്ണ ചൂടാക്കി ആദ്യം വെണ്ടക്ക ഒരു വിധം മൂപ്പാകുന്നതുവരെ വഴറ്റുക - പിന്നീട്‌ പച്ചമുളക്‌, സവാള, ഉപ്പ്‌ ഇവ ചേർത്തു വഴറ്റണം - നന്നായി വാടി വരുമ്പോൾ അരച്ച തേങ്ങ ചേർക്കാം. വെള്ളം ആവശ്യത്തിനു ചേർത്ത്‌ പുളിയും പിഴിഞ്ഞത്‌ ചേർത്ത്‌ നന്നായി തിളച്ചു വരുമ്പോൾ ഇറക്കി വച്ച്‌ 1 ടീസ്‌പൂൺ വെളിച്ചണ്ണയിൽ കടുകും കറിവേപ്പിലയും മൂപ്പിച്ചു ചേർത്ത്‌ ഉപയോഗിക്കാം.

കുറിപ്പ്‌ഃ- പുളിക്കു പകരം വെണ്ടക്കയുടെ കൂടെ ഒരു തക്കാളി ചേർത്തു വഴറ്റിയാൽ മതിയാകും.

Previous Next

ജിജി റോബി

പൂണേലി (ഹൗസ്‌)

വളയൻചിറങ്ങര. പി. ഒ,

പുല്ലുവഴി,

പെരുമ്പാവൂർ.


E-Mail: gigiroby10@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.