പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > പാചകലോകം > കൃതി

മീൻ മാങ്ങാ പാലുകറി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജിജി റോബി

മീൻ - ഏരി അര കിലോ

തേങ്ങ ഒരു മുറി - വലുത്‌

ഇഞ്ചി - 1 ചെറിയ കഷ്‌ണം

പച്ചമുളക്‌ - 4 എണ്ണം

കറിവേപ്പില - 1 തണ്ട്‌

മാങ്ങാ - വലുത്‌ 1 (150 ഗ്രാം)

ചുവന്നുള്ളി - 10 അല്ലി

മുളക്‌പൊടി - 2 ടീസ്‌പൂൺ

മല്ലിപ്പൊടി - ഒന്നരടീസ്‌പൂൺ

മഞ്ഞൾപൊടി - കാൽടീസ്‌പൂൾ

വിനാഗിരി - 1 ടീസ്‌പൂൺ

ഉപ്പ്‌, വെളിച്ചണ്ണ പാകത്തിന്‌.

തയ്യാറാക്കുന്ന വിധംഃ വൃത്തിയാക്കിയ മീനിൽ ഇഞ്ചി, പച്ചമുളക്‌, മല്ലിപ്പൊടി, മുളക്‌പൊടി, മഞ്ഞൾപൊടി, ഉപ്പ്‌, ഒരു ടീസ്‌പൂൺ വെളിച്ചണ്ണ, 8 അല്ലി ചുവന്നുള്ളി അരിഞ്ഞത്‌ ഇവ ചേർത്ത്‌ നന്നായി ഇളക്കി അര മണിക്കൂർ വയ്‌ക്കുക - തേങ്ങ ചുരണ്ടി പിഴിഞ്ഞ്‌ തലപ്പാൽ മാറ്റിവയ്‌ക്കണം. രണ്ടാംപാൽ ആവശ്യത്തിനു അളവിൽ പിഴിഞ്ഞെടുക്കണം. പിഴിഞ്ഞെടുത്ത പാൽ ചേർത്ത്‌ മീൻ വേവിക്കണം. മുക്കാൽ വേവാകുമ്പോൾ മാങ്ങ ചേർക്കണം- കറി നന്നായി കുറുകി വരുന്ന പാകത്തിൽ തലപ്പാൽ ചേർക്കണം - ചട്ടി താഴെ ഇറക്കി വച്ച്‌ വിനാഗിരി ചേർക്കുക - ഇതിലേക്കു 2 അല്ലി ഉള്ളി അരിഞ്ഞതും കറിവേപ്പിലയും വെളിച്ചണ്ണയിൽ മൂപ്പിച്ചു ചേർത്തുപയോഗിക്കാം.

കുറിപ്പ്‌ഃ- തലപ്പാൽ ചേർത്തു തിളപ്പിക്കരുത്‌ - തിളപ്പിച്ചാൽ പിരിഞ്ഞുപോകും, ചെറുതായി ചൂടാക്കിയാൽ മതിയാകും.

Previous Next

ജിജി റോബി

പൂണേലി (ഹൗസ്‌)

വളയൻചിറങ്ങര. പി. ഒ,

പുല്ലുവഴി,

പെരുമ്പാവൂർ.


E-Mail: gigiroby10@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.