പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > പാചകലോകം > കൃതി

നാടൻ കോഴിക്കറി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജിജി റോബി

അധികം മൂപ്പില്ലാത്ത നാടൻ കോഴിയിറച്ചി - 1 കി.

തേങ്ങ - ഒരു വലിയ മുറി

സവാള വലുത്‌ - 2 എണ്ണം

ചുവന്നുള്ളി - 50 ഗ്രാം

വെളുത്തുള്ളി - 10 അല്ലി

തക്കാളി - 2 ഇടത്തരം

പച്ചമുളക്‌ - 5 എണ്ണം

ഇഞ്ചി - ഒരു ചെറിയ കഷ്‌ണം

ഉണക്കമല്ലി മുഴുവനെ - 2 ടീ സ്‌പൂൺ

ചുവന്നമുളക്‌ മുഴുവനെ - 5 എണ്ണം

കുരുമുളക്‌ പൊടി - അര ടീസ്‌പൂൺ

മഞ്ഞൾപൊടി - കാൽ ടീസ്‌പൂൺ

ചിക്കൻ മസാല പൊടി - 1 ടീസ്‌പൂൺ

പെരുംജീരകം - അര ടീസ്‌പൂൺ

പട്ട - 3 ചെറിയ കഷ്‌ണം

ഗ്രാമ്പു - 5 എണ്ണം

ഏലക്ക - 3 എണ്ണം

വെളിച്ചണ്ണ, ഉപ്പ്‌, കറിവേപ്പില - ആവശ്യത്തിന്‌.

തയ്യാറാക്കുന്ന വിധംഃ തൊലി നീക്കിയ കോഴി അധികം വലിപ്പമില്ലാതെ കഷ്‌ണങ്ങൾ ആക്കുക - തേങ്ങ ചുരണ്ടി 3 സ്‌പൂൺ വെളിച്ചണ്ണ ചേർത്ത്‌ ചെറിയ തീയിൽ വറുക്കുക - പകുതി മൂപ്പാകുമ്പോൾ ചുവന്നുള്ളി നീളത്തിൽ അരിഞ്ഞതും വെളുത്തുള്ളിയും ചേർക്കണം. തേങ്ങ ചുവന്ന നിറമാകുമ്പോൾ ചുവന്നമുളക്‌, മല്ലി, പെരുംജീരകം, പട്ട, ഗ്രാമ്പു, ഏലക്ക, കുരുമുളക്‌, എന്നിവ ചേർക്കുക. എണ്ണ തെളിയുന്ന പാകത്തിൽ വാങ്ങിവച്ച്‌ - ചൂടാറുമ്പോൾ വെള്ളം ചേർക്കാതെ അരച്ചെടുക്കണം. ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചണ്ണ ഒഴിച്ച്‌ - നീളത്തിൽ കീറിയ സവാള, പച്ചമുളക്‌, ഇഞ്ചി, കറിവേപ്പില, തക്കാളി നീളത്തിൽ അരിഞ്ഞത്‌ - ഇവ നന്നായി വഴറ്റണം - സവാള ഒരു വിധം മൂപ്പാകുമ്പോൾ കഷ്‌ണങ്ങളാക്കിയ കോഴി. മഞ്ഞൾപൊടി, ഉപ്പ്‌, ഇവ ചേർക്കണം. നന്നായി ഇളക്കി യോജിപ്പിച്ച്‌ 1 കപ്പ്‌ ചൂടുവെള്ളവും ചേർത്ത്‌ മൂടി 10 മിനിറ്റ്‌ ചെറുതീയിൽ വേവിക്കണം. പിന്നീട്‌ അരച്ച തേങ്ങയും ചിക്കൻ മസാലയും ചേർത്ത്‌ 5 മിനിറ്റുകൂടി തിളപ്പിക്കുക. പിന്നീട്‌ ഉള്ളി അരിഞ്ഞതും കറിവേപ്പലയും വെളിച്ചണ്ണയിൽ മൂപ്പിച്ച്‌ ചേർത്ത്‌ ഉപയോഗിക്കാം.

Previous Next

ജിജി റോബി

പൂണേലി (ഹൗസ്‌)

വളയൻചിറങ്ങര. പി. ഒ,

പുല്ലുവഴി,

പെരുമ്പാവൂർ.


E-Mail: gigiroby10@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.