പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഋതുഭേദം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സഹീറ തങ്ങൾ

കവിത

വർഷമേഘാവൃതമാം

കുളിരാർന്ന പകലുകളിൽ

ആർദ്രമാമുടലുമായ്‌

വിറയ്‌ക്കുന്നു നീ....

തൻനിഴൽപോലുമില്ലേകുവാ-

നിത്തിരി തണൽ,

താപരശ്‌മികളുതിർക്കുന്നു

ചിരിക്കുന്നു കനൽദൈവം.

സന്താപസന്തോഷസമ്മിശ്രമാ-

മെന്റെയനുഗ്രഹ ഭണ്‌ഡാരപ്പെട്ടിയിൽ,

നിന്നു വിസർജിക്കുമാരശ്‌മികളുടെ

ശീതതാപം നിന്നിലേൽക്കുമ്പോൾ

വിങ്ങിവിതുമ്പുമെന്റെ മനം

ഋതുഭേദങ്ങളാൽ ഞാൻ മറയ്‌ക്കുന്നു.

നഷ്‌ടസ്വപ്‌നങ്ങളുടെ തേങ്ങലുയരും

ഇന്നലെകൾ നിനക്കന്യമായ്‌.

സ്വന്തമാക്കാൻ പുത്തൻപുലരി-

കളേറുന്നു പ്രതീക്ഷയുടെ തേരിൽ.

ഉരുവിടുന്നു ഞാനെങ്കിലും

അറിയുന്നീലാ ചേതനയറ്റനിന്നാത്മാവ്‌....

അകലുമാ ഇന്നിന്റെ ഘടികാര-

മണിമുഴക്കം.

അവിരാമം തുടരാൻ നിയോഗിത-

യാമെന്റെ യാത്രാമധ്യേ-

യുപേക്ഷിക്കുന്നു നിന്റെ

നിശ്ചലമാം ശരീരത്തെ.

ഒരുപിടി കണ്ണീർകണങ്ങളായ്‌

പെയ്‌തിറങ്ങിയ വർഷമേഘം

നിനക്കു വായ്‌ക്കരിയിടുമ്പോൾ

മുന്നോട്ടുപായുന്നു ഋതുഭേദം

മരണമില്ലാത്ത നിന്നോർമ്മകളുമായ്‌..!

സഹീറ തങ്ങൾ

വിലാസം

സഹീറ തങ്ങൾ,

പോസ്‌റ്റ്‌ ബോക്‌സ്‌ നം.14962,

ദുബായ്‌, യു.എ.ഇ.


E-Mail: saheera@emirates.net.ae
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.