പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

കാല്‌പനികം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സജീവ്‌ അയ്‌മനം

കവിത

ഒരു ദിവസം

കാട്ടിൽ ഉറങ്ങാതിരിക്കണം;

നിലാവുളള രാത്രിയിൽ

മരപ്പടർപ്പുകൾക്കിടയിലൂടെ

ആകാശം കാണണം.

അരുവികൾ ഒഴുകിക്കൊണ്ടിരിക്കും

വെളളാരം കല്ലുകളെ

മിനുസപ്പെടുത്തിക്കൊണ്ട്‌...

കാറ്റു കൊണ്ടുവരും;

കാട്ടുപൂക്കളുടെ മണം.

അഴിഞ്ഞുപോയ പാദസരങ്ങൾപോലെ

താഴ്‌വരകൾ നിശ്ശബ്‌ദമാകും.

ആരും അറിയുന്നുണ്ടാവില്ല

കൂട്ടിനുളളിൽ കിളികൾ

സ്വപ്‌നം കാണുന്നുണ്ടാവും

ഒരു കുഞ്ഞു സൂര്യനെ


സജീവ്‌ അയ്‌മനം

1964-ൽ കോട്ടയം ജില്ലയിൽ അയ്‌മനത്ത്‌ ജനിച്ചു. ആനുകാലികങ്ങളിൽ കവിതകൾ എഴുതാറുണ്ട്‌. ഉണ്മ പബ്ലിക്കേഷൻസ്‌ പ്രസിദ്ധീകരിച്ച കാവ്യസപ്തകം എന്ന കവിതാ സമാഹാരത്തിൽ കവിത വന്നിട്ടുണ്ട്‌. ഇപ്പോൾ കോട്ടയം ജില്ലാ രജിസ്‌ട്രാർ ആഫീസിൽ ജോലി ചെയ്യുന്നു.

വിലാസം

ഷാജിഭവൻ,

അയ്‌മനം പി.ഒ.

കോട്ടയം

686 015
Phone: 95481 2309190
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.