പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > നിയമം അറിയുക > കൃതി

ഭര്‍ത്താവിന്റെ വീട്ടിലെ ദുരിതം -എന്തു ചെയ്യണം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുട്ടത്തു സുധാകരന്‍(റിട്ട. ജില്ലാ സെഷന്‍ ജഡ്ജ്)

ഫാത്തിമ പറയുന്നത് നിക്കാഹ് കഴിഞ്ഞു , കുറച്ചു ദിവസങ്ങള്‍ക്കകം വിവാഹജീവിതത്തിലെ ദൈനംദിന പൊരുത്തക്കേട്, അടിയും തെറിവിളിയുമായി തുടങ്ങി പീ‍ന്നീടത് വിവരണാതീത പരിധികള്‍ക്കപ്പുറമായി. അങ്ങനെയൊക്കെ ആയിരുന്നെങ്കിലും ശാരീരികമായി ബന്ധപ്പെട്ട്, ഒരു കുട്ടി പിറന്നു . ഭവനത്തില്‍ വച്ച് കുഞ്ഞിനു തൊട്ടുകൊടുക്കല്‍ ചടങ്ങു നടത്തി. എന്നിട്ടും അകല്‍ച്ച വളര്‍ന്നുകൊണ്ടിരുന്നു. ഫാത്തിമ പറയുന്നത് , അവള്‍ക്ക് ഭര്‍ത്താവില്‍ നിന്നും കിട്ടിയ അടി സഹിക്കാന്‍ പറ്റാത്ത ഒരു ക്രൂരതയായിരുന്നു എന്നാണ്. തല്ലും ഇടിയും അസഹ്യമായപ്പോള്‍ ഫാത്തിമ ഭര്‍ത്താവിന്റെ വീടു വിട്ടു പോന്നു. ഭര്‍ത്താവിന്റെ മറുപടിയാകട്ടെ , ഫാത്തിമ ഒരു വികാരജീവിയാണ് അവര്‍ക്ക് തന്നോടും മാതാപിതാക്കളോടും ഒത്തു ജീവിക്കാന്‍ പറ്റുന്നില്ല. ഫാത്തിമാക്ക് ഒരു വിധത്തിലും ഭര്‍ത്തൃഗൃഹത്തില്‍ താമസിക്കാന്‍ മനസില്ലായിരുന്നു.

അവരിരുവരും എന്നും അടിപിടിയിലായിരുന്നു. താത്പര്യമുള്ള പലരും രാജി സംഭാഷണം നടത്തി നോക്കി , സാധാരണ സാഹചര്യങ്ങളില്‍ ഒരു 22 വയസ്സുകാരിയായ മാതാവ് 1/2 വയസ്സുള്ള കുട്ടിയേയും എടുത്ത് ഭര്‍ത്താവിന്റെ വീടുവിട്ടിറങ്ങുക എന്നത് ,ആയതിലേക്ക് തക്കതായ കാരണമില്ലെങ്കില്‍ ഉണ്ടാകുന്ന സംഭവല്ല. വളരെ ആര്‍ഭാടപൂര്‍ണ്ണമായിട്ടാണ്, അമ്മയുടെ മേല്‍നോട്ടത്തില്‍ , കുട്ടിയുടെ തൊട്ടുകൊടുക്കല്‍ ചടങ്ങ് ആഘോഷിച്ചത് . പക്ഷെ ,ഭര്‍ത്താവിന്റെ പരസ്ത്രീ സമ്പര്‍ക്കത്തിന് ഫാത്തിമയാണ് കാരണക്കാരി എന്ന് ഒരു ഹര്‍ജിയില്‍ കുടുംബക്കോടതി വിധിക്കുകയുണ്ടായി . ഇക്കാലത്ത് ബഹുഭാര്യത്വം ആരും തന്നെ ഇഷ്ടപ്പെടുന്നില്ല. കാലം മറി നിയമം മാറ്റി എഴുതപ്പെട്ടു. മുഹമ്മദന്‍ നിയമപ്രകാരവും ഭാര്യയെ മറ്റൊരാശ്രയമില്ലതെ ഒറ്റപ്പെടുത്തിക്കളയുരുത് എന്നാണ്. കുടുംബം രാഷ്ട്രത്തിന്റെ ഒരു യൂണിറ്റാണ്; ഘടകമാണ് അതിന്റെ കെട്ടുറപ്പാണ് ഏതു രാഷ്ട്രത്തിന്റെയും ശക്തി. അത് സമാഹരിക്കലാണ് ന്യാ‍യവൃത്തി. അതൊരു വിശുദ്ധിയാണ് , ഏതുതരത്തിലുള്ള വിവാഹബന്ധത്തിലായാലും , മുസ്ലിം വിവാഹം ഒരു കരാറിന്റെ സ്വഭാവത്തിലുള്ളതാണെങ്കിലും വേര്‍പെടുത്തല്‍ എല്ലായ്പ്പോഴും നിരുത്സാഹപ്പെടുത്തേണ്ടതാണ്. കുറച്ചു മാസങ്ങള്‍ മാത്രം പ്രായമുള്ള ഒരു കുട്ടിയുള്ള ഒരു 22 വയസ്സുകാരി അമ്മയുടെ ഭര്‍തൃഗൃഹത്തിലെ ദുരിത ജീവിതം കണക്കിലെടുക്കുമ്പോള്‍ ഭര്‍തൃവീട്ടില്‍ നിന്ന് മാറി താമസിക്കുന്നതില്‍ അവരെ കുറ്റപ്പെടുത്താവുന്നതല്ല. സാധാരണഗതിയില്‍ ഒരു ഭാരതസ്ത്രീ വിട്ടു വീഴ്ച്ചക്ക് എപ്പോഴും തയ്യാറാണ്. അവര്‍ സാധാരണ ശണ്ഠയൊക്കെ കുടുംബജീവിതത്തിന്റെ നന്മക്കായി എന്നു കണ്ട് പരമാവധി സഹിച്ചു കളയും. പക്ഷെ, ദുരിതം അതിരുഭേദിച്ചപ്പോള്‍ ഫാത്തിമക്ക് ഭര്‍ത്താവിന്റെ വീടിന്റെ പടിയിറങ്ങേണ്ടതായി ഭവിച്ചു എന്നത് ഒരു കുറ്റമല്ല എന്ന് ഹൈക്കോടതി വിധിച്ചു.

Previous Next

മുട്ടത്തു സുധാകരന്‍(റിട്ട. ജില്ലാ സെഷന്‍ ജഡ്ജ്)


E-Mail: musdhakaran77@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.