പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > നിയമം അറിയുക > കൃതി

പൊതുതാത്പര്യം എന്നാലെന്ത്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എ.എസ്‌. സുധീര്‍

അഡ്വേക്കേറ്റ് ജനറലാണ് ഹൈക്കോടതിയില്‍ സംസ്ഥാനത്തെ പ്രധിനിധീകരിക്കുന്നത്

62 വയസ്സു കഴിഞ്ഞ ആളെയും ആ പദവിയിലേക്ക് നിയമിക്കാം സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലെക്ക് അദ്ദേഹമാണ് കോടതിയെ സഹായിക്കുന്നത്. സാധാരണക്കാരുടെ മൗലികാവകാശം സംരക്ഷിക്കുന്നതിലേക്ക് സമൂഹത്തിലെ പാവങ്ങളുടേയും നഷ്ടപ്പെടുന്നവരുടെയും സങ്കടം പരിഹരിക്കാനായി കാലാതീത ചട്ടമായിരുന്ന സങ്കടത്തിന്റെ നിര്‍വചനം കോടതി മയപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു.

ഈ ലളിതവത്ക്കരണമാണ് പൊതുതാത്പര്യ ഹര്‍ജിയുടെ ആദ്യപടവ്. രചനാത്മകമായ ഉത്തരവുകളിലൂടെ ഉന്നത കോടതികള്‍ ആദരവും വിശ്വാസ്യതയും പിടിച്ചു പറ്റി.

മലിനീകരണനിവാരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച് പൊതുതാത്പര്യ ഹര്‍ജികള്‍ കാര്യമായ സംഭാവനകള്‍‍ നല്‍കിയിട്ടുണ്ട്. പൊതുതാത്പര്യ ആവശ്യപ്പെടുന്നതെന്തോ അതു നേടിക്കൊടുക്കുന്ന തരത്തിലുള്ളവയായിരിക്കണം. ആ മാതിരി ഉത്തരവുകള്‍ നിലനിര്‍ത്തപ്പെടേണ്ടതായ വികസനബന്ധിയായ ആവശ്യം ഉറപ്പാക്കപെടുമ്പോള്‍‍ പരിസ്ത്ഥിതിക്കു കോട്ടമോ ആ വിജ്ഞാനശാഖക്ക് തകര്‍ച്ചയോ സംഭവിക്കരുത് എന്നുള്ള കാര്യത്തില്‍ കോടതി ഏറെ ഊന്നല്‍ നല്‍കേണ്ടിയിരിക്കുന്നു. വായു, ജലം, മണ്ണ് ഇവ ജീവസന്ധാരണത്തിന് അത്യന്തം ആവശ്യമാണ്. അവയെ തകരാറിലാക്കുന്നത് ഭരണഘടനയുടെ 21 - ആം വകുപ്പ് തടഞ്ഞിരിക്കുന്നു. അവ രക്ഷിക്കപ്പെടാന്‍ പരിസ്ഥിതി സംരക്ഷണത്തിലേക്ക് നഷ്ടപരിഹാരം വരെ അനുവദിക്കപ്പെടും.

മലിനീകരണം ഒരു സിവിള്‍ സ്വഭാവമുള്ള കുറ്റകൃത്യമാണ് അത് സമൂഹത്തിനെതിരെയാണ് ചെയ്യപ്പെടുന്നത്. ആ കുറ്റം ചെയ്യുന്നയാള്‍ നഷ്ടപരിഹാരം‍ നല്‍കുന്നതിലൂടെ നഷ്ടപ്പെട്ടു പോയ പ്രകൃതിയും വിജ്ഞാനവും വീണ്ടെടുക്കണം

ദേശീയ വികസനത്തിനും കാര്യക്ഷമമായ ഭരണ നിര്‍വ്വഹണത്തിനും ആവശ്യമായ വസ്തുതയാണ് അഴിമതി ഒഴിവാക്കുക എന്നത് ഭരിക്കപ്പെടുക എന്നതിലെ ഈ യാഥാര്‍ത്ഥ്യം പൊതുതാത്പര്യ ഹര്‍ജിയുടെ മൂന്നാം മുഖമാണ്. ഇത് സമൂഹത്തിനു വേണ്ടി സംരക്ഷിക്കപ്പെടുക എന്നത് ഭരണ ഘടന എന്ന ആയുധം കൈവശമുള്ള കോടതിയുടെ കടമയാണ്. പക്ഷെ പൊതു താത്പര്യ ഹര്‍ജിവ്യക്തി താത്പര്യ സംരക്ഷണത്തിനായി ഉപയോഗിക്കപ്പെടാന്‍ അനുവദിക്കുന്നതല്ല. പൊതു താത്പര്യ ഹര്‍ജി എന്നത് വളരെ സൂക്ഷിച്ചു മാത്രം പ്രയോഗിക്കേണ്ടതായ ആയുധമാണ്

Previous Next

എ.എസ്‌. സുധീര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.