പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > നിയമം അറിയുക > കൃതി

വിവാഹച്ചടങ്ങ് അസാധുവായാലും ഭാര്യക്ക് ചെലവിന് കിട്ടാനവകാശമുണ്ട്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുട്ടത്തു സുധാകരന്‍(റിട്ട. ജില്ലാ സെഷന്‍ ജഡ്ജ്)

ബാബു വിദേശത്ത് ജോലിയിലായിരുന്നു നാട്ടില്‍ അവധിക്കു വന്നു. വീട്ടുകാര്‍ ആലോചിച്ച് ബാബുവും ഷെലിയും തമ്മിലുള്ള വിവാഹം 13. 5. 2005 -ല്‍ നടന്നു. കുറച്ചു കാലം അവരിരുവരും ഭാര്യാഭര്‍ത്താക്കന്മാരായി കഴിഞ്ഞു കൂടി. പിന്നീട് വേറിട്ടു താമസമായി ബാബു വീണ്ടും വിദേശത്തു പോയി. മുക്ത്യാര്‍കാരനെ വച്ച് വിവാഹച്ചടങ്ങ് അസാധുവാണെന്നും നിലവില്‍ വന്നിട്ടുള്ള പ്രഖ്യാപനത്തിനായി ബാബു ഹിന്ദു വിവാഹനിയമം 12- ആം വകുപ്പു പ്രകാരം കുടുംബകോടതിയില്‍ 2006- ല്‍ കേസ് ഫയല്‍ ചെയ്തു. അത് നടപടിയിലിരിക്കെ ഷെര്‍ലി തനിക്ക് ചെലവിനു കിട്ടാനായി ഹര്‍ജി ബോധിപ്പിച്ചു. പ്രതിമാസം 5000 രൂപയും കേസിന്റെ നടത്തിപ്പിന് 10, 000 രൂപയും ഹിന്ദു വിവാഹനിയമം 24 -ആം വകുപ്പുപ്രകാരം ആവശ്യപ്പെട്ടു. അതില്‍ ബാബു തര്‍ക്കം ഉന്നയിച്ചു. താല്‍ക്കാലിക ചിലവനുവദിച്ച് ബാബു പ്രതിമാസം 2000 രൂപയും കേസു നടത്തിയ ചെലവിന് 3500 രൂപയും അനുവദിച്ചു. ആ ഉത്തരവ് പു:ന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബാബു കുടുംബ കോടതിയില്‍ ഹര്‍ജി ബോധിപ്പിച്ചു. കോടതി ആ ഹര്‍ജി നിരസിച്ചു.

ആ രണ്ട് ഉത്തരവുകളും റിട്ട് ഹര്‍ജിയില്‍ ബാബു ചോദ്യം ചെയ്തു. എന്താണ് അതിന്നടിസ്ഥാനം? 12-ആം വകുപ്പനുസരിച്ച് കല്യാണം നിലവില്‍ വന്നില്ലെന്നും , ഹര്‍ജി ബോധിപ്പിച്ചിരിക്കെ 24 -ആം വകുപ്പനുസരിച്ച് ചെലവിനു കിട്ടാന്‍ ഷെര്‍ലിക്ക് അവകാശമില്ലെന്നും ബാബു തര്‍ക്കിച്ചു. അനുവദിച്ചിരിക്കുന്ന തുക അധികമാണെന്നും തര്‍ക്കം ഉന്നയിച്ചു. വിവാഹം ഒരു അഭിനയമാണെന്നു പ്രഖ്യാപിക്കാനാണ് കുടുംബകോടതിയെ സമീപച്ചത്. അതിനാല്‍ ഷെലിക്ക് ചെലവിനു കിട്ടാന്‍ അവകാശം ഈ കേസിലില്ല എന്നു ബാബു വാദിച്ചു. കുടുംബകോടതിയില്‍ ഏതെങ്കിലും നടപടി നിലവിലിരിക്കെ സെ. 24 പ്രകാരം ചെലവിനു നല്‍കാന്‍ ഷെര്‍ലിക്ക് ആവശ്യപ്പെടാമെന്ന് കോടതി വിധിച്ചു. ഏതെങ്കിലും കുടുംബകോടതിയില്‍ നടപടി നിലവിലിരിക്കെ ഭാര്യക്ക് ചെലവിനു കിട്ടാന്‍ അവകാശമുണ്ട്. ആ നടപടിയില്‍ നിന്ന് സെ. 12 പ്രകാരം ഒഴിഞ്ഞു മാറാവുന്നതല്ല എന്നും വിധിയായി. 24 -ആം വകുപ്പില്‍ ഭര്‍ത്താവും ഭാര്യയും എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. അസാധുവെന്നുള്ള പ്രഖ്യാപനം കുടുംബകോടതി നടത്തുന്നതുവരെ ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തന്നെയാണ്. കുടുംബകോടതിയില്‍ ചോദ്യം ചെയ്ത വിവാഹം ഒരു വിവാഹാഭിനയം മാത്രമായിരുന്നു എന്നു വിധിവരും വരേക്ക് ഭാര്യക്ക് ഭാര്യാ പദവി തന്നെയാണുള്ളത്. ബാബുവും ഷെര്‍ലിയും തമ്മിലുള്ള വിവാഹനടപടി സമ്മതിച്ചിരിക്കുന്നു. വിവാഹിത എന്നുള്ള പദവി അവര്‍ക്കു കിട്ടിക്കഴിഞ്ഞു. ചടങ്ങു വിലയുള്ളതല്ല എന്ന ആരോപണം കുടുംബകോടതിയുടെ പരിഗണയിലാണ്. പക്ഷെ അതുകൊണ്ടു മാത്രം ഷെര്‍ലി ഭാര്യയല്ല മെയിന്റെനന്‍സിനു അവകാശമില്ല എന്ന തര്‍ക്കം നിലനില്‍ക്കില്ല. ബാബു വിദേശത്ത് ജോലിയിലായിരുന്നു വിവാഹം തകര്‍ന്നതു കാരണം ജോലി പോയി എന്നാണ് ബാബു പറയുന്നത്. പക്ഷെ ബാബു ഇപ്പോഴും വിദേശത്താണ്. മുക്ത്യാര്‍ വഴിയാണ് കേസു നടത്തുന്നത്. ബാബു ഭര്‍ത്താവാണ് ഭാര്യക്ക് ചെലവിനു കൊടുക്കാന്‍ ബാധ്യസ്ഥനാണ് എന്ന് കോടതി വിധിച്ചു. 2009 (4) കേരള ലാ ടൈംസ് 542.

Previous Next

മുട്ടത്തു സുധാകരന്‍(റിട്ട. ജില്ലാ സെഷന്‍ ജഡ്ജ്)


E-Mail: musdhakaran77@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.