പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

ഇല്ലിനോയി മലയാളി അസോസിയേഷന്റെ തിരുവോണം - ഒരുക്കങ്ങൾ പൂർത്തിയായി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോയിച്ചൻ പുതുക്കുളം

ചിക്കാഗോ ഃ ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്കുളള ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ്‌ പയസ്‌ തോട്ടുകണ്ടം അറിയിച്ചു. 2008 സെപ്‌റ്റംബർ 13 ശനിയാഴ്‌ച ചിക്കാഗോയിലെ താഫ്‌റ്റ്‌ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിലാണ്‌ വർണ്ണോജ്ജ്വലമായ ഓണാഘോഷങ്ങൾ അരങ്ങേറുക. കഴിഞ്ഞ 18 വർഷമായി ചിക്കാഗോയിലെ പ്രവാസി മലയാളികളുടെ സാംസ്‌കാരികവും സാമൂഹ്യവും, കലാപരവുമായ പ്രവർത്തനമേഖലകളിൽ തനതായ മുദ്ര പതിപ്പിച്ച ഐ.എം.എയുടെ ഗൃഹാതരത്വം തുളുമ്പുന്ന കലാവിരുന്നാണ്‌ ഈ വർഷം മലയാളിക്ക്‌ സമ്മാനിക്കുക.

ചിക്കാഗോയിലെ പ്രശസ്‌ത ഡാൻസ്‌ മാസ്‌റ്ററും, കൊറിയോഗ്രാഫറുമായ തോമസ്‌ ഒറ്റക്കുന്നേൽ സംവിധാനം നിർവഹിച്ച്‌, പോൾസൺ, ലിസ്സി കൈപ്പറമ്പാട്ടിന്റെ കോർഡിനേഷനിൽ “കൊട്ടും കുരവയും, പിന്നെ കൊടിയേറ്റവും” എന്ന 100-ൽ പരം കലാകാരൻമാരെ പങ്കെടുപ്പിച്ചുകൊണ്ടുളള, പാട്ടും, ഡാൻസും, കോമഡിയും കോർത്തിണക്കിയ 3 മണിക്കൂർ ദൈർഘ്യമുളള മെഗാ ഷോ ആഘോഷപരിപാടികളിലെ മുഖ്യ ആകർഷകമായിരിക്കും.

മലയാളി മക്കളെ ഉൻമേഷവാനാക്കുന്ന ഓണക്കോടിയും, ഒപ്പനപ്പാട്ടും, ഓണസദ്യയും, ഓണക്കളികളും, വളളംകളിയും, കൊട്ടും കുരവയും പകിടകളിയുടെ മാത്സര്യവുംകൊണ്ട്‌ മനസ്സിൽ ഓർമ്മകളുടെ ഒരായിരം വേലിയേറ്റങ്ങൾ സൃഷ്‌ടിക്കുവാൻ ഐ.എം.എ അണിയിച്ചൊരുക്കുന്ന മലയാള മാമാങ്കത്തിലേക്ക്‌ ചിക്കാഗോയിലെ എല്ലാ പ്രവാസി മലയാളി കുടുംബങ്ങളേയും സാദരം ക്ഷണിച്ചുകൊളളുന്നു. ഓണാഘോഷപരിപാടികൾ പാസുമൂലം നിയന്ത്രിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്‌ഃ പയസ്‌ തോട്ടുംകണ്ടം (പ്രസിഡന്റ്‌) -630-788-2015, ഷാജൻ ആനിത്തോട്ടം (സെക്രട്ടറി) - 847-322-1181, ജോബി കുരിശുങ്കൽ (ട്രഷറർ) -773-478-4357.

ജോയിച്ചൻ പുതുക്കുളം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.