പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

പടിയിറങ്ങുമ്പോൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വിനോദ്‌ മനമ്മൽ

വെയിൽ മിഴിയേറ്റു-

മരിച്ച പീലിയും

വളപ്പൊട്ടും കോർത്ത

വ്രണിത ശോകവും

നിലച്ച കൺകളിൽ

തുറിച്ച സ്വപ്നവും

ഇറുത്തെടുത്തതും

എറിഞ്ഞു തന്നതും

അകത്ത്‌ ഞാൻ തന്നെ

ഒരുക്കിയിട്ടുണ്ട്‌...

വരാന്തകൾ, ചോക്കു-

തരികൾ - ഇരുളിൽ

വെളുത്ത ചിന്തകൾ,

നരച്ച ചിരികൾ...

(ബെല്ലടിക്കുന്നു)

മറക്കുന്നു നമ്മൾ-

പടിയിറങ്ങവെ;

വരണ്ട താളുകൾ....

വരികളൊക്കെയും

വായിച്ചറിഞ്ഞു - നിൻ

നിർവ്വികാരമാം

മിഴികളെ മാത്രം....


വിനോദ്‌ മനമ്മൽ

വിലാസം

ശ്രീവർണ്ണം,

എ.ആർ. നഗർ പി.ഒ.

മലപ്പുറം

676 305
E-Mail: vinu2k@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.