പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

പുഴ ചെറുകഥാമത്സരം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

പുഴ.കോം ഇന്റർനെറ്റ്‌ മാസിക അതിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച്‌ നടത്തുന്ന ചെറുകഥാമത്സരത്തിലേക്ക്‌ സൃഷ്‌ടികൾ ക്ഷണിക്കുന്നു. മുന്നൂറു മുതൽ രണ്ടായിരം വരെ വാക്കുകളിലൊതുങ്ങുന്ന മുമ്പു പ്രസിദ്ധീകരിക്കാത്ത രചനകൾ ഓൺലൈനായോ തപാൽ മാർഗ്ഗമോ ജൂലൈ 20 നകം കിട്ടത്തക്കവണ്ണം അയക്കണം. കഥകൾ പുഴ.കോമിന്റെ പ്രത്യേക ഓൺലൈൻ ഫയലിൽ ഇടുന്നതും വായനക്കാരുടെ ഓൺ ലൈൻ വോട്ടിംഗിലൂടെ മികച്ച ഇരുപതു കഥകൾ തെരഞ്ഞെടുക്കുന്നതാണ്‌. അവയിൽനിന്നായിരിക്കും ജഡ്‌ജിംഗ്‌ കമ്മറ്റി സമ്മാനാർഹമായ കഥകൾ കണ്ടെത്തുന്നത്‌. ഈ കഥകൾ പിന്നീട്‌ പുസ്‌തകരൂപത്തിൽ പുഴ.കോം പ്രസിദ്ധീകരിക്കുന്നതായിരിക്കും.

ഒന്നാം സമ്മാനം 5001 രൂപയും പ്രശസ്‌തിപത്രവും. രണ്ടാം സമ്മാനം 3001 രൂപയും പ്രശസ്‌തിപത്രവുമാണ്‌. രചനകൾ ഓൺലൈനിൽ http://sstorycompetition.puzha.com ലേക്കും ഇ മെയിലിൽ editor@puzha.com ലേക്കും തപാലിൽ കവറിൽ ചെറുകഥാമത്സരം എന്നെഴുതി എഡിറ്റർ, പുഴ.കോം, പോസ്‌റ്റ്‌ ബോക്‌സ്‌ നമ്പർ 76, ആലുവ- 683101 എന്ന വിലാസത്തിലേക്കും അയക്കാവുന്നതാണ്‌. (ടെലിഫോൺ- 0484- 2629729, 2620562)

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.