പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

മുസിരീസ്‌ മാധ്യമശാല

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുസിരീസ്‌ മാധ്യമശാല

പ്രകൃതി സുന്ദരമായ മൂഴിക്കൂളം ഗ്രാമത്തിൽ ചാലക്കുടി പുഴയുടെ തീരത്ത്‌ ജൈവ പൈതൃകത്തോടിണങ്ങി നിൽക്കുന്ന പാർപ്പിട സമുച്ചയത്തിൽ, നാലുകെട്ടിന്റെ പാരമ്പര്യത്തനിമയിൽ ആണ്‌ മുസിരീസ്‌ മാധ്യമശാല പ്രവർത്തനമാരംഭിക്കുന്നത്‌. നെടുമ്പാശ്ശേരി, എയർപ്പോർട്ടിൽ നിന്നും 12 കിലോമീറ്ററും ചാലക്കുടിയിൽ നിന്ന്‌ 20 കിലോമീറ്ററും അങ്കമാലിയിൽ നിന്ന്‌ 10 കിലോമീറ്ററും ദൂരത്തിലാണ്‌ ഈ മാധ്യമ പരിശീലന കേന്ദ്രം. മലയാളസിനിമക്ക്‌ അനവധി സംഭാവനകൾ നൽകിയ പി.എൻ.മേനോൻ, ഭരതൻ, പത്മരാജൻ എന്നിവരുടെ പേരിലുള്ള സ്‌മൃതിശാലകളിലാണ്‌ അദ്ധ്യയനം.

3500 ൽപ്പരം വിശ്രൂത ചിത്രങ്ങളും മാധ്യമകലയിലെ വിശ്രൂത ഗ്രന്ഥങ്ങളും പര്യവേഷണത്തിനും പഠനത്തിനുമിവിടെ ലഭ്യമാണ്‌. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്‌റ്റൽ സൗകര്യങ്ങളുമുണ്ടായിരിക്കും. സംവിധാനം, ഡിജിറ്റൽ സിനിമട്ടോഗ്രഫി, ചിത്രസംയോജനം, നിശ്ചലഛായ, തിരക്കഥാമാധ്യമരചന, ടെലിവിഷൻ - റേഡിയോ മാധ്യമ പ്രവർത്തനം, അഭിനയം എന്നീ മേഖലകളിലായിരിക്കും ആദ്യഘട്ടത്തിൽ പഠന കോഴ്‌സുകൾ.

ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട്‌ ബിരുദധാരിയും പ്രശസ്‌തസംവിധായകനുമായ ജോർജ്ജ്‌ കിത്തുവാണ്‌ റസിഡന്റ്‌ അക്കാദമിക്ക്‌ ഡയറക്‌റ്റർ. മാധ്യമശാല പ്രവർത്തനമാരംഭിക്കുന്നതിന്‌ പ്രാരംഭമായി ജൂലൈ 24 മുതൽ അഞ്ചു ദിവസത്തെ ചലച്ചിത്രമേളയും മൂന്നു ദിവസത്തെ ചലചിത്രമേളയും മൂന്നു ദിവസത്തെ ദൃശ്യമാധ്യമ ശില്‌പശാലയും സംഘടിപ്പിക്കുന്നുണ്ട്‌. കെ.ജി.ജോർജ്ജ്‌, മോഹൻ, ജോൺപോൾ, ടി.എം. അബ്രഹാം, രഞ്ജൻ പ്രമോദ്‌ തുടങ്ങിയവർ നേതൃത്വം നൽകും.

വിശദവിവരങ്ങൾക്ക്‌

മുസിരീസ്‌ മാധ്യമശാല ജൈവകാമ്പസ്‌, മൂഴിക്കുളം ശാല, മൂഴിക്കുളം, കുറുമശ്ശേരി. പി.ഒ., പിൻ-683 579, എറണാകുളം ജില്ല, Mob.9447021246, email. musirismadhyamasala@gmail.com ഈ വിലാസത്തിൽ ബന്ധപെടാവുന്നതാണ്‌.

മുസിരീസ്‌ മാധ്യമശാല




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.