പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

ബലിപെരുന്നാളിന്‌ കേരളോത്സവം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

അബുദാബി ഃ അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ബക്രീദ്‌ ഒന്ന്‌, രണ്ട്‌, മൂന്ന്‌ ദിവസങ്ങളിൽ വൈവിധ്യമാർന്ന പരിപാടികളോടെ കേരളോത്സവം സംഘടിപ്പിക്കുന്നു.

നാട്ടിൻ പുറങ്ങളിൽ അരങ്ങേറാറുള്ള ഗ്രാമീണ ഉത്സവത്തിന്റെ പ്രതീതതി ജനിപ്പിക്കുന്ന കേരളോത്സവത്തിൽ കപ്പ, ദോശ, ഉണ്ണിയപ്പം, കട്‌ലറ്റ്‌, പായസം തുടങ്ങിയ കേരളീയ ഭക്ഷണ പദാർത്ഥങ്ങളുടെ സ്‌റ്റാളുകൾ, വിനോദ സ്‌റ്റാളുകൾ, കച്ചവട സ്‌റ്റാളുകൾ, പ്രദർശന സ്‌റ്റാളുകൾ, സ്‌കൂൾ വിദ്യാർത്ഥികൾ ഒരുക്കുന്ന ശാസ്‌ത്ര കൗതുക പ്രദർശനം, സൗജന്യ മെഡിക്കൽ ക്യാമ്പ്‌, മൈലാഞ്ചി സ്‌റ്റാൾ എന്നിവ ഉണ്ടായിരിക്കുമെന്ന്‌ ഭാരവാഹികൾ അറിയിച്ചു.

ഒന്നാം പൊരുന്നാളിന്‌ കോൽക്കളി, ഒപ്പന, ദഫ്‌ മുട്ട്‌, കവാലി തുടങ്ങി മാപ്പിളത്തനിമയാർന്ന കലാരൂപങ്ങളും രണ്ടാം പെരുന്നാളിന്‌ പുലികളി, തിരുവാതിര, മോഹിനിയാട്ടം, ഓട്ടം തുള്ളൽ, തുടങ്ങി നാടൻ കലാരൂപങ്ങളും മൂന്നാ പെരുന്നാളിന്‌ നിത്യഹരിതചലചിത്രഗാനമേളയും കേരളോത്സവത്തിന്‌ സമാന്തരമെന്നോണം സെന്റർ അങ്കണത്തിൽ അരങ്ങേറും.

കേരളോത്സവത്തിലേക്കുള്ള പ്രവേശനകൂപ്പണുകൾ നറുക്കിട്ടെടുത്ത്‌ ഒന്നാം സമ്മാനമായി കിട്ടിയ സ്‌പോട്ടേജ്‌ കാറും മറ്റു വിലപിടിപ്പുള്ള അൻപതു സമ്മാനങ്ങളും നൽകും.

കേരളോത്സവം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സോഷ്യൽ സെന്ററിൽ പ്രസിഡന്റ്‌ കെ.ബി. മുരളിയുടെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്ത പ്രവർത്തകരുടെയും അഭ്യുദയ കാംക്ഷികളുടേയും യോഗത്തിൽ കേരളോത്സവത്തിന്റെ വിവിധ വശങ്ങളെ കുറച്ച്‌ എ.കെ.ബീരാൻ കുട്ടി ( വൈസ്‌ പ്രസിഡന്റ്‌), സത്താർ കാഞ്ഞങ്ങാട്‌ ( കലാവിഭാഗം സെക്രട്ടറി) ബി. ജയകുമാർ (വാളന്റിയർ ക്യാപ്‌റ്റൻ) എന്നിവർ സംസാരിച്ചു.

തുടർന്നു നടന്ന ചർച്ചയിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ എ.എൽ.സിയാദ്‌ (അബുദാബി ശക്തി തി​‍്‌യ്യറ്റേഴ്‌സ്‌) ചന്ദ്രശേഖരൻ (യുവകാല സാഹിതി), ഇ.പി. സിനിൽ( ശാസ്‌ത്ര സാഹിത്യ പരിഷത്‌) ടി.എം. ഗലീം (ഫ്രണ്ട്‌ ഒഫ്‌ അബുദാബി മലയാളി സമാജം) വി.ടി.വി. ദാമോദരൻ (പയ്യന്നൂർ സൗഹൃദവേദി) ബഷീർ പൊൻമുള (ഉമ്മ അബുദാബി) റജീദ്‌ (വടകര എൻ.ആർ.ഐ. ഫോറം) കബീർ വയനാട്‌ (പ്രവാസി വയനാട്‌) എം.കെ.ഷറഫുദ്ദീൻ (ബാച്ച്‌ ചാവക്കാട്‌) സിന്ധു ജി. നമ്പൂതിരി (കെ.എസ്‌.സി. വനിതാ വിഭാഗം) റാണി സ്‌റ്റാലിൻ (ശക്തി വനിതാ വിഭാഗം), ഗോവിന്ദൻ നമ്പൂതിരി, എസ്‌ മണിക്കുട്ടൻ, സുരേഷ്‌ പാടൂർ എന്നിവർ സംസാരിച്ചു.

യോഗത്തിൽ ജോ. സെക്രട്ടറിമാരായ സഫറുള്ള പാലപ്പെട്ടി സ്വാഗതവും കെ.വി. ഉദയശങ്കർ നന്ദയും പറഞ്ഞു.

ഫോട്ടോയുടെ അടിക്കുറിപ്പ്‌

കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന കേരളോത്സവത്തിൽ ഒന്നാം സമ്മാനമായി നൽകുന്ന ‘ക്രിയ സ്‌പോർട്ടേജ്‌ കാർ’ അലങ്കരിച്ചു വെച്ചിരിക്കുന്നു.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.