പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

ഫൊക്കാനാ 2010 കൺയൻഷനിലെ നായകൻ - പോൾ കറുകപ്പള്ളിൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ. മുരളീരാജൻ

ന്യൂയോർക്ക്‌

നവംബർ 22, 08-ൽ ന്യൂയോർക്കിൽ വച്ച്‌ നടന്ന ഫൊക്കാനയുടെ ജനറൽ കൗണസിൽ മീറ്റിംഗിൽ, ഐക്യകണ്ഠന ഫൊക്കാനയുടെ 2008 - 2010 ലേക്ക്‌ പ്രസിഡന്റായി ശ്രീ. പോൾ കറുകപള്ളിയെ തിരഞ്ഞെടുത്തു. ന്യൂയോർക്കിലെ കോംഗേർഡിൽ സ്‌ഥിരതാമസമാക്കിയപ്പോൾ കറുകപ്പള്ളിയിൽ സംഘടനാ പാടവം ഇതിനകം പല സംഘടനകളുടെ ഔദ്യോഗിക ഭാരവാഹിത്വം ഏറ്റു നടത്തി, തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്‌.

വളരെ ലളിതമായ ജീവിത ശൈലിയും ആദ്യത്തെ ഇടപെടലിൽ തന്നെ ആരെയും ആകർഷിക്കുന്ന സ്വഭാവമുള്ള പോൾ കറുകപള്ളിൽ, ഫൊക്കാനയുടെ സ്‌ഥാപക അംഗങ്ങളിൽ ഒരാളാണ്‌.

ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായി, കേരളത്തിൽ, കൊച്ചിൽ വച്ച്‌ നടത്തിയ കൺവെൻഷനിലെ സൂത്രധാരൻമാരിൽ ഒരാളായ പോൾ, ഫൊക്കാനയെ ശക്തിപെടുത്തുന്നതിനും, ഫൊക്കാനയെ കേരളത്തിലെ സാധാരണ ജനങ്ങളുടെ കഷ്‌ടതകൾക്ക്‌ കഴിയുന്നതും സമാധാനം കണ്ടെത്താനുള്ള ഉപാധിയായും ഉപയോഗിക്കണമെന്ന്‌ ആഗ്രഹിക്കുന്ന വ്യക്തിയാണ്‌.

ഫൊക്കാനയുടെ റിസപ്‌ഷൻ കമ്മറ്റി ചെയർമാനായി 2000-ലെ കൺവെൻഷനിൽ തിളങ്ങിനിന്നപ്പോൾ 2001ൽ നടത്തിയ കൊച്ചിയിലെ കൺവെൻഷനിലും 2002ലെ ഷിക്കാഗോ കൺവെൻഷനിലും രജിസ്‌ട്രേഷൻ കമ്മറ്റിയുടെ ചെയർമാൻ പദം അലങ്കരിച്ച്‌ വിജയം കൈവരിച്ചു. ന്യൂയോർക്ക്‌ റീജേണിലെ 2000 - 2002 ലെ വൈസ്‌ പ്രസിഡന്റായിരുന്ന പോൾ, 2002 - 2004 ഫൊക്കാനയുടെ നാഷ്‌ണൽ വൈസ്‌ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഫൊക്കാനയുടെ 2004 - 2008 ലെ ട്രസ്‌റ്റി ബോർഡ്‌ മെംബറായി തെരഞ്ഞെടുക്കപ്പെട്ട സമയത്തുതന്നെ ഫൊക്കാന ഫൗണ്ടേഷൻ ട്രഷറായും ഫൊക്കാനയുടെ വികസനത്തിനും വളർച്ചയ്‌ക്കും വേണ്ടി പ്രവർത്തിച്ചു.

2006 - 2008 ലെ കലങ്ങിമറിഞ്ഞു കിടന്നിരുന്ന ഫൊക്കാനയുടെ ചുക്കാൻ പിടിച്ച്‌ കുറഞ്ഞ സമയംകൊണ്ട്‌ ഫിലാഡൻ ഫിലായിലെ വാലി ഫോർജിൻ കൺവെൻഷൻ നടത്തി വിജയപതാക പറത്തിയപ്പോൾ കറുകപ്പള്ളി തന്റെ സംഘടനാ പാടവം വീണ്ടും തെളിയിച്ചു. 2008 - 2010 ലെ ഫൊക്കാന കൺവെൻഷൻ ന്യൂയോർക്കിൽ വച്ച്‌ നടത്തുമെന്ന്‌ പ്രസിഡന്റായി തിരഞ്ഞെടുത്ത ദിവസം തന്നെ പോൾ പ്രഖ്യാപിച്ചിരുന്നു. ഈ കൺവെൻഷന്റെ അജണ്ടയിൽ ഫൊക്കാനയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെയും കേരളത്തിലെ അവികസിത ഗ്രാമങ്ങളുടെ വികസനത്തിനായുള്ള ബ്രഹത്തായ പരിപാടികളും ചേർത്തുകൊണ്ടിരിക്കുകയാണ്‌.

സാധാരണക്കാരനായ പ്രസിഡന്റാണെങ്കിലും അനന്യസാധാരണമായ അനുഭവസംമ്പത്തും അമേരിക്കയിൽ ഉടനീളം ഉള്ള ആത്‌മസുഹൃത്തുക്കളും 2010ലെ ഫൊക്കാന കൺവെൻഷൻ ഒരു ചരിത്രസംഭവമാക്കുവാൻ ഒരുങ്ങുകയാണ്‌.

അമേരിക്കയിൽ സന്ദർശനത്തിനായി എത്തുന്ന എല്ലാ മലയാളി കലാകാരന്മാരേയും അവരുടെ ഗ്രൂപ്പിനെ പ്രോൽസാഹിപ്പിക്കുകയും പ്രശ്‌നങ്ങൾ ഉണ്ടായാൽ പരിഹരിക്കാൻ ഓടിയെത്തുകയും ചെയ്യുന്ന പോൾ കറുകപള്ളിൽ മലയാള ഭാഷയേയും മലയാള മണ്ണിനേയും 35 വർഷത്തെ പ്രവാസി ജീവിതത്തിൽ ഇന്നു മാറോടുചേർത്ത്‌ തികച്ചും മലയാളിയായി ജീവിക്കുന്ന ഒരു കുടുംബത്തിന്റെ നാഥനും ഇന്ന്‌ അമേരിക്കയിലേയും കാനഡായിലേയും മലയാളി അംഗ സംഘടനകളുടെയും സ്‌ഥാനത്ത്‌ ഈ കഥാ നായകൻ - പോൾ കറുകപ്പള്ളിൽ.

ഡോ. മുരളീരാജൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.