പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

സംസ്ഥാന ടി.വി അവാർഡ്‌ പ്രഖ്യാപിച്ചു; ‘അമേരിക്കൻ ഡ്രീംസ്‌’ മികച്ച പരമ്പര, കെ.എൽ.മോഹനവർമ്മ മികച്ച കഥാകൃത്ത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞവർഷത്തെ മികച്ച ടി.വി.പരമ്പരയ്‌ക്കുളള അവാർഡ്‌ ഷാജിയെം സംവിധാനം ചെയ്‌ത അമേരിക്കൻ ഡ്രീംസ്‌ (ഏഷ്യാനെറ്റ്‌) കരസ്ഥമാക്കി. ടെലിഫിലിം അവാർഡ്‌ ബി.ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്ത അന്തരങ്ങൾ (സൂര്യ ടി.വി)ക്കാണ്‌ ലഭിച്ചത്‌.

ദേവമാനസം (കൈരളി) എന്ന ടെലിഫിലിം സംവിധാനം ചെയ്ത സതീഷ്‌ പയ്യന്നൂരാണ്‌ മികച്ച സംവിധായകൻ. മികച്ച കഥാകൃത്തിനുളള അവാർഡ്‌ പുഴഡോട്ട്‌കോം ചീഫ്‌ എഡിറ്റർ കെ.എൽ.മോഹനവർമ്മ(പാർപ്പിടം-ദൂരദർശൻ) കരസ്ഥമാക്കി.

രവിവളളത്തോൾ മികച്ച നടനും (അമേരിക്കൻ ഡ്രീംസ്‌, ഏഷ്യാനെറ്റ്‌) ശാരിക.പി.മേനോൻ (നിനക്കായ്‌-ഏഷ്യാനെറ്റ്‌) നല്ല നടിയുമായി തിരഞ്ഞെടുത്തു.

പി.ബാലൻ സംവിധാനം ചെയ്‌ത പതിനെട്ടാമത്തെ ആനയാണ്‌ മികച്ച ഡോക്യുമെന്ററി ചിത്രം.

അഗ്‌നിസാക്ഷിയുടെ സാക്ഷി (കൈരളി) സംവിധാനം ചെയ്ത സജീവ്‌ പാഴൂർ മികച്ച ഡോക്യുമെന്ററി സംവിധായകനായി. ഇതിലെ അവതരണത്തിന്‌ നരേന്ദ്രപ്രസാദിന്‌ മരണാനന്തര ബഹുമതിയായി പ്രത്യേക ജൂറി അവാർഡ്‌ ഉണ്ട്‌.

മറ്റ്‌ അവാർഡുകൾഃ മികച്ച രണ്ടാമത്തെ ടി.വി പരമ്പരഃ അജയ്‌നാഥ്‌ സംവിധാനം ചെയ്ത ശ്രീനാരായണ ഗുരു(ഏഷ്യാനെറ്റ്‌). മികച്ച രണ്ടാമത്തെ ടെലിഫിലിംഃ അവിര റെബേക്ക സംവിധാനം ചെയ്‌ത ആൻ അൺഫിനിഷ്‌ഡ്‌ മൂവി. മികച്ച തിരക്കഥാകൃത്ത്‌ഃ രഞ്ഞ്‌ജിത്ത്‌ ശങ്കർ (അമേരിക്കൻ ഡ്രീംസ്‌). മികച്ച കഥാകൃത്ത്‌ഃ കെ.എൽ.മോഹനവർമ്മ (പാർപ്പിടം-ദൂരദർശൻ). മികച്ച സഹനടൻഃ മണികണ്‌ഠൻ (ദേവമാനസം). മികച്ച സഹനടികൾഃ ദീപ അയ്യങ്കാർ, മീര മേനോൻ (അമേരിക്കൻ ഡ്രീംസ്‌). മികച്ച ബാലതാരങ്ങൾഃമാസ്‌റ്റർ ചാണ്ടി നാനാർ (ഒരു പ്രണയകഥ-കൈരളി), ബേബി ശ്വേത (കാളി-ദൂരദർശൻ). ഛായാഗ്രാഹകൻഃവൈദി (ശീതക്കാറ്റ്‌-സൂര്യ). ചിത്രസംയോജകൻഃ കെ.ശ്രീനിവാസ്‌ (ഹൃദയനിലാവത്ത്‌ -ഏഷ്യാനെറ്റ്‌). സംഗീത സംവിധായകൻഃ മധുദേവ്‌ (ദേവമാനസം). ശബ്‌ദ ലേഖകൻഃ അജി കുമാരപുരം(അച്‌ഛൻ രാമകൃഷ്‌ണൻ, ദേവമാനസം). കലാസംവിധായകൻഃ മലയാളി (ആൻ അൺഫിനിഷ്‌ഡ്‌ മൂവി).

മികച്ച വാർത്താവായനഃ രശ്‌മി മാക്‌സിം (സൂര്യ), മികച്ച അവതരണംഃ എം.ജയചന്ദ്രൻ (രാഗോൽസവം-കൈരളി), സി.സുരേഷ്‌കുമാർ (പാട്ടുപെട്ടി-ഏഷ്യാനെറ്റ്‌). കമന്റേറ്റർഃ ഷാജി യോഹന്നാൻ (മൂകാംബികയിലേക്കൊരു തീർത്ഥയാത്ര-ജീവൻ ടിവി). കാലികവും സാമൂഹിക പ്രസക്‌തിയുമുളള പരിപാടിഃ ശശികുമാർ അമ്പലത്തറ സംവിധാനം ചെയ്‌ത സ്‌പന്ദനം (ദൂരദർശൻ). കുട്ടികൾക്കുളള പരിപാടി ഃ സോക്രട്ടീസ്‌ വാലത്ത്‌ സംവിധാനം ചെയ്‌ത ഹാരപ്പാ ടു പൊക്രാൻ (സൂര്യ). പ്രത്യേക ജൂറി പരാമർശംഃ അനിൽ ബാനർജി (മുൻഷി-ഏഷ്യാനെറ്റ്‌), ഷൈനി ജേക്കബ്‌ ബഞ്ചമിൻ (ഹീ അവൻ-ഇന്ത്യാവിഷൻ). മികച്ച ടിവി സംബന്ധമായ രചനഃ ടെലിവിഷൻ -ചില പ്രതിലോമ ദൃശ്യങ്ങൾ (അജയപുരം ജ്യോതിഷ്‌കുമാർ).

മന്ത്രി ജി.കാർത്തികേയൻ അവാർഡുകൾ പ്രഖ്യാപിച്ചു. പെരുമ്പടവം ശ്രീധരൻ അധ്യക്ഷനായുളള പത്തംഗ സമിതിയാണു കഥാവിഭാഗത്തിലെ അവാർഡുകൾ നിശ്‌ചയിച്ചത്‌. കഥേതര വിഭാഗത്തിൽ മേലാറ്റൂർ രവിവർമയും രചനാവിഭാഗത്തിൽ ചന്ദ്രമതിയും ജൂറിക്കു നേതൃത്വം നൽകി.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.