പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

ഡോ. വി. രാജകൃഷ്ണൻ നയിക്കുന്ന സാഹിത്യശില്പശാല

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

നിരൂപണ സാഹിത്യലോകത്ത്‌ തനതായ വ്യക്തിമുദ്ര പതിപ്പിച്ച്‌ നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഡോ. വി. രാജകൃഷ്ണൻ നയിക്കുന്ന ‘ക്രിയാത്മക വിമർശനം’ എന്ന വിഷയത്തെ അധികരിച്ചുള്ള ഒരു ശിൽപശാല ന്യൂയോർക്കിൽ ‘ലാന’ സംഘടിപ്പിക്കുന്നു. ഒക്ടോബർ 13-​‍ാം തീയതി രാവിലെ പത്തുമണി മുതൽ അഞ്ചുമണിവരെ എൽമോണ്ടിലുള്ള കേരള സെന്ററിൽവച്ചു നടത്തപ്പെടുന്ന ശിൽപശാലയിൽ ന്യൂയോർക്കിലും പരിസരപ്രദേശങ്ങളിലുമുള്ള പല പ്രശസ്ത സാഹിത്യകാരന്മാരും പങ്കെടുക്കുന്നതാണ്‌.

ലാന (കേരള ലിറ്റററി അസോസിയേഷൻ ഓഫ്‌ നോർത്ത്‌ അമേരിക്കയുടെ ആറാം പ്രവർത്തകസമിതി സംഘടിപ്പിക്കുന്ന പ്രഥമപരിപാടിയായ ഈ ശിൽപശാലയിൽ എല്ലാ മലയാളഭാഷാ സ്നേഹികളും പങ്കെടുത്ത്‌ വിജയിപ്പിക്കുവാൻ പ്രവർത്തകസമിതി അഭ്യർത്ഥിച്ചു.

വിവരങ്ങൾക്ക്‌ ഃ പീറ്റർ നീണ്ടൂർ (914) 434-2622, വാസുദേവ്‌ പുളിക്കൽ (516) 932-9863, സാംസി കൊടുമൺ (516) 270-4302
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.