പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

അസോസിയേഷൻ ഓഫ്‌ ഗ്രേറ്റർ വാഷിങ്ങ്‌ടൺ ആഗസ്‌റ്റ്‌ 30 ന്‌ ഓണം ആഘോഷിക്കുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ. മുരളീരാജൻ

വാഷിങ്ങ്‌ടൺ ഡി.സി. ഃ വാഷിങ്ങ്‌ടൺ മെട്രോ പ്രാന്തത്തിലെ ഏറ്റവും പുരാതനവും ആയിരത്തിലധികം അംഗസംഖ്യകളുമുളള ‘മലയാളി അസോസിയേഷൻ ഓഫ്‌ ഗ്രേറ്റർ വാഷിങ്ങ്‌ടൺ’ (കെ.എ.ജി.ഡബ്ലൂ), അതിന്റെ മുപ്പതി അഞ്ചാമത്‌ ഓണാഘോഷം, പാരമ്പര്യപ്രൗഡികളോടെ ആഗസ്‌റ്റ്‌ 30, ശനിയാഴ്‌ച നടത്തുവാൻ തീരുമാനിച്ചു. കേരളത്തനിമയിൽ എല്ലാവർഷവും നടത്തുന്ന അത്തപ്പൂവിടൽ, ഈ വർഷം ഒരു മത്സരവേദിയാക്കി ‘പൂക്കളമത്സരം’ നടത്തുകയാണ്‌. ഈ വർഷത്തെ പ്രധാനമായ ആകർഷണം കേരളകലകളിൽ വളരെ പ്രചാരമേറിയ, ഒരു ക്ഷേത്രകലാരൂപമായ ചാക്യാർകൂത്തിന്റെ കന്നി അവതരണമാണ്‌. കേരളത്തിലെ ഓണസദ്യയിലെ എല്ലാ വിഭവങ്ങളും വാഴയിലയിൽ വിളമ്പിക്കൊടുത്ത്‌ മലയാളികൾക്ക്‌ ഒരു ഗ്രഹാതുരത്വം പകരുവാനും, കൊടുങ്ങല്ലൂർപ്പൂരത്തെ ഓർമ്മിപ്പിക്കുന്നവിധത്തിൽ പന്ത്രണ്ട്‌ ചെണ്ടകളും ചേങ്ങലയും കൊമ്പ്‌ വിളിയും ചേർത്ത ചെണ്ടമേളവും, മഹാബലിയുടെ എഴുന്നളളിപ്പും, അതോട്‌ ചേർന്ന്‌ കടുവാകളിയുടെ രസം നുകരുവാനായി പുലികളിയും, തുടർന്ന്‌, തിരുവാതിരയും, താലപ്പൊലിയും അടങ്ങിയ ഒരു സർവ്വ സമൃദ്ധമായ ഓണാന്തരീക്ഷം സൃഷ്‌ടിച്ച്‌ ഈ ഓണാഘോഷം വാഷിങ്ങ്‌ടണിലെ മലയാളികൾക്ക്‌ മറക്കാനാവാത്ത ഒരു സുഖമുളള അനുഭവമാക്കി മാറ്റുവാൻ ഇതിന്റെ ഭാരവാഹികൾ ശ്രമിക്കുന്നുണ്ട്‌.

ഡോ. മുരളീരാജൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.