എന്തു നല്ല വീട്
ഞാൻ പിറന്ന വീട്
അച്ഛനുണ്ടു വീട്ടിൽ
സ്വർഗ്ഗമാണു വീട്!
അമ്മയുണ്ട് വീട്ടിൽ
ചേച്ചിയുണ്ടു വീട്ടിൽ
ചേട്ടനുണ്ട് വീട്ടിൽ
ഞങ്ങളൊത്തു വാഴും
സ്വർഗ്ഗമാണ് വീട്!
സിപ്പി പളളിപ്പുറം