പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

മുടിയേറ്റ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.എൻ.എൻ.നമ്പൂതിരിപ്പാട്‌

ലേഖനം

അതിപ്രാചീന കലകളിൽ ഒന്നായ മുടിയേറ്റ്‌ ആദിമഭാവം പൂണ്ട്‌ വീണ്ടും അരങ്ങു കീഴടക്കി

ക്കൊണ്ടിരിക്കുന്നു. എല്ലാ നാടൻകലാരൂപങ്ങൾക്കും സംഭവിച്ച്‌ മരവിപ്പ്‌ ഒരു ഘട്ടത്തിൽ

മുടിയേറ്റിനുമുണ്ടായി.

കാലത്തിന്റെ തെന്നിതെന്നിയുളള മുന്നേറ്റത്തിൽ മുടിയേറ്റും മുന്നിലെത്തി. നാടൻകലകളെ സ്നേഹിക്കുന്ന പുത്തൻതലമുറയുടെ ലാളനമാണ്‌ മൃതപ്രായകലകളെ കൈപിടിച്ചു വീണ്ടുംപൊതുജനമദ്ധ്യത്തിലെത്തിച്ചത്‌.

പലതും പഴംപാട്ടുകളുടെ ചിതലരിച്ച പുസ്തകത്താളുകളിൽ വിശ്രമം തേടിയതാണ്‌.

കാലവൈഭവം കലയുടെ സാങ്കേതിക ശക്തിയെ ശതഗുണീഭവിപ്പിച്ചു എന്നു കരുതുന്നതിൽ

തെറ്റില്ല.

വടക്കൻ കേരളത്തിൽ തെയ്യത്തിനും തിറയാട്ടത്തിനും വൻപ്രാചാരമാണല്ലോ. ഉത്തരകേരളത്തിന്റെ ജീവസ്രോതസ്സാണ്‌ തെയ്യം. ഓരോ തെയ്യത്തിനും അതിന്റെതായ ചരിത്രമുണ്ട്‌.

ചരിത്രകാലത്തിന്റെ ശാക്തേയമുഖം- വീരഭാവം- തെയ്യത്തിൽ അലിഞ്ഞമർന്നിരിക്കുന്നു.

ഏറെക്കുറെ ഈ മേഖലയിലെ മറ്റൊരു ശാഖയായി മുടിയേറ്റിനെ കൂട്ടാം. തെയ്യവും

മുടിയേറ്റവും ഏകഭാവകുടുംബമെങ്കിലും തികച്ചും സമാന്തരശൈലിയിൽ വേറിട്ടുമിരിക്കുന്നു.

തെയ്യത്തിൽ പല ചരിത്രകഥകൾ സ്പന്ദിക്കുമ്പോൾ മുടിയേറ്റിൽ ഒരു കഥ മാത്രം

അടങ്ങിയിരിക്കുന്നു. രണ്ടിനും ഗ്രാമ്യഭാവം. ഒരു പോലെയും.

കേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രത്യേകിച്ചും ദേവിക്ഷേത്രങ്ങളിൽ നടത്തി വരുന്ന ദൃശ്യ

കലാരൂപമാണ്‌ മുടിയേറ്റ്‌ എന്ന്‌ ആമുഖമായി പറയാം. കഥകളിയുമായി വലിയ സാമ്യം പോരെങ്കിലും മൊത്തത്തിൽ വീക്ഷിക്കുമ്പോൾ ചില സാദൃശ്യങ്ങൾ കണ്ടെത്താം. അല്പമൊരു രക്തബന്ധം തന്നെ. കലാരൂപങ്ങളുടെ ആത്മതേജസ്സിന്റെ, ജനുസ്സിന്റെ, ജൈവബന്ധമാകാമിത്‌.

കാളിയും ദാരികനും ഈ കലാരൂപകുലത്തിലെ രണ്ടു മുഖ്യകഥാപാത്രങ്ങളാണ്‌.

അതുകൊണ്ടുതന്നെ ഗംഭീരവും ചടുലവും “കാളിദാരികയുദ്ധ”മെന്ന ശൈലിതന്നെ മലയാളത്തിലുണ്ടല്ലോ.

തീപാറുന്ന പോരിമയും വെടിമുഴങ്ങുന്ന ശബ്ദതാളഘോഷവും പന്തങ്ങളും ഇഴ ചേരു

മ്പോൾ രംഗം പടഹമായി മാറുന്നു. കീരിടവും കച്ചയുമൊക്കെ കഥകളിയിലും ഓട്ടൻ തുളള

ലുമൊക്കെയുളളതുപോലെ.

സന്ധ്യകഴിഞ്ഞ്‌ കഥകളിക്കുളളതുപോലെ വിളക്കുകൊളുത്തി കേളികഴിഞ്ഞാൽ

മുടിയേറ്റ്‌ ആരംഭിക്കുകയായി.

രണ്ടു മൂന്നു ദിവസം വലിഞ്ഞിഴഞ്ഞു നടത്തിയിരുന്ന മുടിയേറ്റ്‌ പതിനഞ്ചും പതിനേഴും

ദിവസങ്ങളിൽ ഒരു രംഗവേദിയിൽ തന്നെ ആടിവരുന്നു. ഇതൊരു വലിയ പരിവർത്തനമാണ്‌.

കലയും അതിലെ വഴിപാടു ഭാഗവും ഈ വളർച്ചയ്‌ക്കു തിരിയിടുന്നുവെന്നു കൂടി കൂട്ടിചേർക്കാം.

നന്മയും തിന്മയും തമ്മിലുളള യുദ്ധമാണ്‌ കാളിയും ദാരികനുമായുളള പ്രതീകാത്മക ഭാവ

യുദ്ധം. ഇത്രയും തീക്ഷ്‌ണപ്രതീകഭാവനയ്‌ക്ക്‌ കാളിദാരികയുദ്ധമല്ലാതെ സാമ്യമായി പറയാൻ

അധികമൊന്നുമില്ല. മദ്ധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളിലാണ്‌ മുടിയേറ്റ്‌ ധാരാളമായി

നടക്കുന്നത്‌.

പിറവത്തിനു സമീപമുളള കളമ്പൂരുകാവിലും, പെരുമ്പാവൂരും കുറിച്ചിത്താനത്തെ

കാരിപ്പടവും ദേവീക്ഷേത്രത്തിലും നടക്കാറുളള മുടിയേറ്റ്‌ പരമപ്രസിദ്ധങ്ങളാണ്‌. കുറി

ചിത്താനത്തെ മുടിയേറ്റിന്‌ “കാരിപ്പടവൻ ശൈലി” എന്നൊരു ചൊല്ലുപോലുമുണ്ടായിരുന്നു.

കഴിഞ്ഞു പോയ നൂറ്റാണ്ടുകളിൽ ചില ദാരുണ സംഭവങ്ങളും ഈ ദൃശ്യകലയിൽ

സംഭവിച്ചിട്ടുണ്ട്‌​‍്‌. കഥാപാത്രങ്ങളുമായി കലാകാരന്മാർ താദാത്മ്യം പ്രാപിച്ചതിന്റെ

ദുഷ്‌ഫലമായിരുന്നു ഈ സംഭവങ്ങൾ. കലയുടെ ദീപ്തഭാവമായിരുന്നു ആ താദാത്മ്യ രൂപം.

ഒരുതരം “കലി ” കൊണ്ടതാണ്‌ അപകടകാരണമെന്നും പറയുന്നു. വാളു കൊണ്ടുളള ശരിക്കും വെട്ടുതന്നെ സംഭവിച്ചിട്ടുണ്ട്‌.

മീനച്ചീൽ താലൂക്കിലെ പടിഞ്ഞാറുഭാഗത്തെ വാരിയാനിക്കാവിൽ മുടിയേറ്റ്‌ കാളിദാരിക

യുദ്ധം നടക്കുമ്പോൾ ദാരികന്‌ രക്ഷപ്പെടുന്നതിനുവേണ്ടി ഒരാൾക്ക്‌ ഇറങ്ങത്തക്ക വ്യാസമുളള

ഒരു കിണർ ഇന്നും കാണാം. ദാരികനെ തേടി കാളി കിണറ്റിലിറങ്ങുമ്പോൾ കാളിയുടെ

കിരീടം തെന്നിമാറും. കാളിയുടെ കലിമാറും. ദാരികൻ രക്ഷപെടും. കലിയിറങ്ങിയ കാളി

ശാന്തരൂപം കൈക്കൊളളുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇത്തരം കുഴപ്പമൊന്നും

ഉണ്ടായതായി കേട്ടിട്ടില്ല.

കോട്ടയം താലൂക്കിനും വൈക്കം താലൂക്കിനും ഇടയ്‌ക്കുളള കുറുമുളളൂർ മോഴിക്കുളങ്ങര

ദേവീക്ഷേത്രത്തിൽ വർഷംതോറും അനേകദിവസങ്ങളിൽ അടുപ്പിച്ച്‌ മുടിയേറ്റ്‌ നടത്താ

റുണ്ട്‌. ഏറ്റവും പ്രസിദ്ധമായ മുടിയേറ്റ്‌ മോഴിക്കുളങ്ങരയാണെന്നു പറയാം.

മുടിയേറ്റിലെ വിനോദ കഥാപാത്രമാണ്‌ “കൂളി” (ഭൂതഗണങ്ങളിൽ ഒന്ന്‌) ആവശ്യക്കാരെ കൂളികുഞ്ഞിനെ എടുക്കുന്നതുപോലെ എടുത്ത്‌ വിളക്കു ചുറ്റി ഒരമ്മ കുഞ്ഞിനു മുല കൊടുക്കുന്നതുപോലെ മുലകൊടുക്കും. കൊടുക്കുന്നതായി ഭാവിക്കും. പേടിമാറുന്നതിനും ധൈര്യം പേറുന്നതിനും “ കൂളിയെടുപ്പിക്കുക” ഒരു വഴിപാടുകൂടിയാണ്‌. ഇതിനൊരു തുക കൊടുക്കുകയും വേണം.

ചെണ്ടയും ചേങ്ങിലയും ശംഖുമൊക്കെ പശ്ചാത്തല താളം. പരുക്കുകളേൽക്കാത്ത ചില പരിഷ്‌ക്കാരങ്ങൾ മുടിയേറ്റിൽ വരുത്താവുന്നതാണ്‌. പൊടിപ്പും തോങ്ങലുമുളള ഉപകഥകളും സമ്യക്കായി സമ്മേളിപ്പിച്ചാൽ കൂടുതൽ ജനശ്രദ്ധയും അംഗീകാരവും ലഭിക്കും.

എം.എൻ.എൻ.നമ്പൂതിരിപ്പാട്‌

മംഗലത്തുമന,

നീണ്ടൂർ,

കോട്ടയം

686601




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.