പുഴ.കോം > പുഴ മാഗസിന്‍ > മറുപുറം > കൃതി

കണ്ണൂരിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക്‌ 10 ലക്ഷം കൊടുക്കണം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചാണക്യൻ

വാർത്തയുടെ മറുപുറം

കണ്ണൂരിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക്‌ മാറാടിൽ നൽകിയതുപോലെ 10 ലക്ഷം രൂപ വീതം നൽകണമെന്ന്‌ ശിവസേന കേരള പ്രമുഖ്‌ എം.എസ്‌ ഭുവനചന്ദ്രൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ കൊല്ലപ്പെട്ടത്‌ സാധാരണ ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം കൊച്ചിയിൽ ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു ഭുവനചന്ദ്രൻ.

മറുപുറം ഃ സർവ്വശ്രീ ഭുവനചന്ദ്രൻ സാറേ, സംഗതി ഗംഭീരമായി. ഇനി ഇൻഷുറൻസ്‌ എടുക്കുന്നതിനുപകരം ഗതിയില്ലാത്തവന്മാർ കണ്ണൂരിലൂടെ തെക്കുവടക്കു നടന്നാൽ മതിയല്ലോ. ഇനിയിപ്പോ ഭുവനചന്ദ്രൻമാഷിന്റെ ആഗ്രഹമല്ലയോ... നമുക്കു പിരിവിട്ടെങ്കിലും കൊടുക്കാം പത്തുവച്ച്‌ എല്ലാവർക്കും. ഒപ്പം പഴയ കണക്കുകളും തീർക്കണം. പണ്ടും, ഇപ്പോഴും നമ്മുടെ ജന്മസ്ഥലമായ മഹാരാഷ്ര്ടയിൽ നിന്നും കാലാ മദ്രാസിയേയും, ചോരീവാല യു.പിക്കാരനേയും ജാതിമതഭേദമില്ലാതെ കൊന്നും തല്ലിയോടിച്ചും രസിച്ച ശ്രീ. താക്കറെജിയോടും മക്കൾജീകളോടുമൊക്കെ എന്തെങ്കിലും ചില്ലറ ഇപ്പറഞ്ഞവരുടെ ആശ്രിതർക്കും കൊടുക്കാൻ പറയണം. ഇതു കേൾക്കുമ്പോൾ ‘കടുവ’കളി നടത്തരുത്‌ കെട്ടോ. ഇതൊക്കെ ‘ലവളു’മാരുടെ കുമ്പസാരം പോലെയെ മൂളയുള്ളവർക്ക്‌ തോന്നൂ.

ചാണക്യൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.