പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > കഥകൾ എഴുതുന്നതിനെക്കുറിച്ച്‌ ഒരുകഥ > കൃതി

നാല്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബോറിസ്‌ പില്യാക്ക്‌

പരിഭാഷഃ സി.വേണുഗോപാൽ

ശരത്‌കാലം!

നവദമ്പതികളെ രണ്ടുപേരെയും, തനിച്ചാക്കിയിട്ട്‌ അവർപോയി. അവർ ടോക്കിയോവിൽ നിന്നും അ​‍ാൾക്ക്‌ ഇംഗ്ലീഷ്‌, റഷ്യൻ, ജാപ്പനീസ്‌ പുസ്‌തകങ്ങൾ അയച്ചു കൊടുത്തു. ഈ പ്രാവശ്യം അവൾ തന്റെ അപേക്ഷയിൽ ഒന്നും തന്നെ എഴുതിയില്ല. ശരത്‌കാലങ്ങളിൽ, സമുദ്രത്തിൽ നിന്നുളള കാറ്റ്‌ എപ്രകാരം വീശിയെന്നും, എങ്ങിനെ മുനമ്പുകൾ ഗർജ്ജിച്ചെന്നും, മണിക്കൂറുകളോളം ഒന്നിച്ച്‌, ദിവസങ്ങളോളം, ആഴ്‌ചകളോളം ഗാർഹിക അടുപ്പിനരികെ ഇരിക്കുകയെന്നത്‌ എത്രമാത്രം തണുപ്പേറിയതും, ഏകാന്തവുമായിരിക്കുമെന്നെല്ലാം ഒന്ന്‌ സങ്കല്പിച്ചുപോയേക്കാവുന്നതാണ്‌.......

ഓ യാസമി-നാസ്‌സായ്‌ (അതായത്‌ ഗുഡ്‌ബൈ പറയുക) കൃതജ്ഞതാ പ്രകടനത്തിനുളള മറുപടിയായി - ചോട്ടോ-വട്ടോ-കുറുസായി എന്ന്‌ താൻ ഭർത്താവിനെ വിളിച്ചുകൊണ്ടുവരുംവരെ ഒരാളോട്‌ കാത്തിരിക്കാൻ ആവശ്യപ്പെടുകയാണെന്നുമൊക്കെയുളള ആശംസകൾ നൽകാൻ (ഓയാസുവി നാസ്‌സാത്സിച്ച്‌) അവൾ പഠിച്ചു കഴിഞ്ഞിരുന്നു. അരിയും റൊട്ടിപോലെ തന്നെ വിവിധ രീതികളിൽ വേവിക്കാനാവുമെന്നും, അരി തയ്യാറാക്കുന്നതിനെക്കുറിച്ച്‌ യൂറോപ്യൻമാൻ അജ്ഞരായിരിക്കുമെന്നതുപോലെ തന്നെ റൊട്ടി മൊരിക്കുന്നതിനെക്കുറിച്ച്‌ ജപ്പാൻകാർക്ക്‌ ഒന്നും അറിഞ്ഞുകൂടെന്ന വസ്‌തുതയും തന്റെ ഇടവേളകളിൽ അവൾ മനസിലാക്കി. തന്റെ ഭർത്താവിന്‌ അയച്ചുകിട്ടിയ പുസ്‌തകങ്ങളിൽ നിന്നും ഹൈസ്‌ക്കൂൾപഠനം അവസാനിക്കുന്നിടത്ത്‌ പുഷ്‌കിൻ ആരംഭിക്കുന്നെന്നും, പുഷ്‌കിൻ ഒരു മാമ്മോത്തിനെപോലെ അസ്തമിച്ചില്ലെന്നും, ഇപ്പോഴും സജീവവും, ജീവിച്ചിരിക്കുന്ന ഇനിയും ജീവിക്കുന്നൊരു വ്യക്തിയുമാണെന്നും അവൾ പഠിച്ചു. പുസ്‌തകങ്ങളിൽ നിന്നും ഭർത്താവിൽ നിന്നും അവൾ പഠിച്ചത്‌ ഈ ലോകത്തെ ഏറ്റവും മഹത്തായ സാഹിത്യവും, ധ്യാനവും റഷ്യയിൽ നിന്നാണ്‌ എന്നത്രെ! അവർ കർശനമായ ഏതാണ്ട്‌ പട്ടിണിയോട്‌ അടുത്തുവരുന്ന ഒരു പട്ടാളപചന ക്രമം അനുഷ്‌ഠിച്ചുപോന്നു. രാവിലെ അവളുടെ ഭർത്താവ്‌, തറയിൽ പുസ്‌തകങ്ങളുമായി അടുപ്പിനരികിലായി ഇരിക്കും; അവൾ ചോറും, പാൽകേക്കുകളും, പാകം ചെയ്യും! അവർ ചായ കുടിക്കലും, ഉപ്പിട്ട പയറും, ഉപ്പിടാത്ത ചോറും ഭക്ഷിക്കും. തന്റെ ഭർത്താവിന്‌ കാര്യമായ ആവശ്യങ്ങളൊന്നുമില്ലായിരുന്നു. ചോറുകൊണ്ടുമാത്രം അയാൾക്ക്‌ ഒരു മുഴുവൻ മാസവും നിലനിൽക്കാൻ കഴിഞ്ഞിരുന്നു. പക്ഷേ അവൾ ഒരു റഷ്യൻ അത്താഴം പാചകം ചെയ്യും! രാവിലെ പട്ടണത്തിൽ ഷോപ്പിങ്ങിനു പോകുന്ന അവൾക്ക്‌ ജപ്പാൻകാർ കോഴി ഇറച്ചി അങ്ങിനെ തന്നെ വിൽക്കുകയല്ല, മറിച്ച്‌, ചിറകുകൾ, കാലുകൾ, പുറകുവശം തൊലി അങ്ങിനെ ഭാഗങ്ങളാക്കിയത്രെ കച്ചവടം ചെയ്‌തിരുന്നതെന്നത്‌ അതിശയകരമാകുന്നു. സന്ധ്യക്ക്‌ അവൾ കടലിലേക്കോ അല്ലെങ്കിൽ കുന്നുകളിലെ ചെറിയ മലദേവാലയങ്ങളിലേക്കോ പോകുമായിരുന്നു. അവൾ ഇതിനകം ജപ്പാൻകാർ ചെയ്യുന്നതുപോലെ ഗീറ്റയും ധരിച്ച്‌ അയൽക്കാരുടെ മുന്നിൽ കൈകൾ മുട്ടിൻമേൽ വച്ച്‌, അരവരെ കുനിഞ്ഞ്‌ നമസ്‌കരിക്കാൻ പരിശീലിച്ചിരുന്നു. സായാഹ്‌നങ്ങൾ അവർ പുസ്‌തകവായനയിൽ മുഴുകിയിരിക്കും. അനേകരാത്രികളിൽ അവർ ലൈംഗിക പ്രേമലീലകളിൽ വ്യാപൃതരായിരുന്നു; അവളുടെ ഭർത്താവ്‌ വൈകാരികാവേഗക്കാരനായിരുന്നു എന്നാൽ പരിശുദ്ധമായ വികാരാവേഗ പ്രകടനത്തിന്‌ യൂറോപ്യൻകാരുടെതിന്‌ കടകവിരുദ്ധമായൊരു നീണ്ട സാംസ്‌കാരിക സപര്യ അയാൾക്ക്‌ പിന്നിലുണ്ടായിരുന്നു. അവരുടെ വിവാഹത്തിന്റെ ആദ്യദിനത്തിൽ, അയാളുടെ അമ്മ നിശബ്‌ദമായി (അവൾക്ക്‌ പൊതുവായ ഒരു ഭാഷയുടെ അഭാവമുണ്ടായിരുന്നല്ലോ) ലൈംഗികസ്നേഹത്തിന്റെ വ്ധ്യമേറിയ നിലകൾ ആലേഖനം ചെയ്‌തിരുന്ന രതി ചിത്രങ്ങളുടെ സിൽക്ക്‌ വസ്‌ത്രങ്ങൾ സമ്മാനിച്ചു. അവൾക്ക്‌ തന്റെ ഭർത്താവിനോട്‌ ആരാധനയും ഭയൽസംഭ്രമങ്ങളുമുണ്ടായിരുന്നു. ബഹുമാനിച്ചിരുന്നത്‌ അയാൾ സർവവ്യാപിയും എല്ലാമറിയാവുന്നവനും നിശബ്ദനും മാന്യനും ആയിരുന്നതിനാലത്രേ! സ്നേഹിച്ചതും, ഭയന്നതും, എന്തെന്നാൽ അയാളുടെ വികാരാവേഗം അവളെ ആവരണം ചെയ്‌ത്‌ തന്റെ ഊർജ്ജം നഷ്ടപ്പെടുത്താതെ തന്നെ അവളുടെ ശക്തി മുഴുവനും ആവാഹിച്ചെടുത്തതുമൂലമായിരുന്നു. സാധാരണദിനങ്ങളിൽ, അവളുടെ ഭർത്താവ്‌ നിശബ്ദനും, മാന്യനും, ശ്രദ്ധാലുവും, തന്റെ മാന്യതയിൽ കുറച്ച്‌ അവഗണനാത്മകമായ കഠിനനിഷ്‌ഠയുളളവനുമായിരുന്നു. വാസ്‌തവത്തിലവൾക്ക്‌ അയാളെയും കുടുബത്തെയും കുറിച്ച്‌ തന്നെ കുറവായെ അറിയാമായിരുന്നുളളൂ. അയാളുടെ അച്ഛന്‌ അവിടെ എവിടെയോ ഒരു സിൽക്ക്‌ ഫാക്ടറി ഉണ്ടായിരുന്നു. ഭർത്താവിനെ കാണാൻ ടോക്കിയോവിൽ നിന്നും കിയോട്ടയിൽ നിന്നും സുഹൃത്തുക്കൾ വന്നിരുന്നു. അപ്പോഴുമയാൾ, അവളോടു യൂറോപ്യൻമാതൃകയിൽ വസ്‌ത്രങ്ങളണിയാനും അതിഥികളെ സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നിരിക്കിലും, രണ്ടാമത്തെ ഗ്ലാസ്‌ അകത്തു ചെന്നാൽ കണ്ണുകൾ ചുമക്കുന്ന അതിഥികളോടൊപ്പം അയാൾ സാകി അഥവാ, ജാപ്പനീസ്‌ വോസ്‌ക കുടിച്ചിരുന്നു. അതിഥികൾ തുടർച്ചയായി മദോന്മത്തരായി സംസാരിക്കുകയും, സ്വന്തമായ പാട്ടുകളാലപിക്കുകയും, പ്രഭാത്തിനു മുൻപെ നഗരം വിടുകയും ചെയ്‌തിരുന്നു. അവർ ഒരു ഏകാന്ത ജീവിതമാണു നയിച്ചിരുന്നത്‌. വെളുത്ത ശിശിരകാലങ്ങളിലെ തണുപ്പ്‌ ശരത്‌കാലങ്ങളിലെ അത്യുഷ്‌ണവുമായി ഇടകലർന്നു. തളളിക്കയറുന്ന അലകളും, കൊടുങ്കാറ്റും താഴെ ഇരമ്പിയിരുന്നെങ്കിൽ, കടൽ പ്രശാന്തവും, വേലിയിറക്കത്തിൽ ഇളംനീല നിറമാർന്നതുമായിരുന്നു. ജപമണികൾ പോലെയായിരുന്നില്ല അവളുടെ ദിനങ്ങൾ കാരണം, ജപമണികൾ, ഒരു ചരടിലാണെങ്കിൽ, യൂറോപ്യൻമാരും ബുദ്ധമതക്കാരുമായ സന്യാസികൾ എണ്ണുന്നതുപോലെ എണ്ണാമായിരുന്നു.

ഏതായാലും കഥകൾ എങ്ങിനെ എഴുതപ്പെടുന്നുവെന്നതിനെക്കുറിച്ചുളള കഥ - ഈ കഥ ഇവിടെ അവസാനിപ്പിക്കാമെന്നു തോന്നുന്നു.

ഒരുവർഷം കടന്നുപോയി. പിന്നെ മറ്റൊന്നും. വീണ്ടും മറ്റൊരു വർഷം കൂടി......

അയാളുടെ നാടുകടത്തൽ ശിക്ഷാവധി അവസാനിച്ചു. പക്ഷേ വീട്ടിൽ നിന്നും പോകാതെ തന്നെ ഒരുവർഷം കൂടി അവർ അവിടെ താമസിച്ചു. പെട്ടെന്ന്‌ അവളുടെ ഏകാന്തതയെ ഭജ്ഞിക്കാൻ ധാരാളം സുഹൃത്തുക്കളെത്തി. അവർ അവളെയും ഭർത്താവിനെയും കുനിഞ്ഞ്‌ നമസ്‌കരിച്ചു. പുസ്‌തകങ്ങൾക്കരികിലുളള അദ്ദേഹത്തിന്റെയും അരികിൽ നിന്ന തന്റെയും ചിത്രങ്ങൾ അവർ എടുത്തു. അവളോട്‌ ജപ്പാനെക്കുറിച്ച്‌ ഉളള അഭിപ്രായം എന്താണെന്നവർ ആരാഞ്ഞു. ഒരു ചാക്കിൽ നിന്നുളള പയർമണികൾ പോലെ ആജ്ഞകൾ അവളുടെ നേർക്ക്‌ ഇറങ്ങിവരുന്നതായി കാണപ്പെട്ടു. തന്റെ ഭർത്താവ്‌ പ്രശസ്‌തമായൊരു നോവൽ രചിച്ചിട്ടുണ്ടെന്ന കാര്യം അവൾ മനസിലാക്കി. തങ്ങളൊരുമിച്ചു നിൽക്കുന്ന ചിത്രങ്ങളുളള മാസികകൾ അവർ അവളെ കാണിച്ചു. വീട്ടിലും വീടിനു സമീപത്തും, ദേവാലയത്തിലേക്കുളള വഴിക്കും, കടലിനു സമീപവും ഉലാത്തുന്നതും, അവർ കിമാനോ വസ്‌ത്രങ്ങളണിഞ്ഞും യൂറോപ്യൻ വസ്‌ത്രങ്ങളിലുമൊക്കെ..... അവൾക്ക്‌ അല്പമായി ജാപ്പനീസ്‌ ഭാഷയിൽ സംസാരിക്കാൻ സാധിച്ചിരുന്നു. തന്റെ ശത്രുക്കളെക്കുറിച്ചുളള ഭീതി അവസാനിക്കുകയും, അവർ ഔദാര്യവും, ഉപകാരവും തങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നാ

ഗ്രഹിക്കുകയും ചെയ്‌തപ്പോൾ, തന്നിൽ രഹസ്യമായി രൂപംപൂണ്ട ആന്തരിക വ്യതിയാനത്തെ കുറിച്ച്‌ ബോധവതിയാകാതെ അവൾ പ്രശസ്‌തനായൊരു നോവലിസ്‌റ്റിന്റെ ഭാര്യാപദവി സ്വീകരിച്ചു. പക്ഷേ തന്റെ ഭർത്താവിന്റെ പ്രശസ്‌തമാ.യ നോവലിനെക്കുറിച്ചോ, അതിന്റെ ഉളളടക്കത്തെപ്പറ്റിയോ, ഭർത്താവിനോട്‌ ആരാഞ്ഞു; തന്റെ സ്വതസിദ്ധമായ അതീവ മാന്യമായ മിതഭാഷിത്വത്തോടെ അയാൾ ഈ ചോദ്യത്തിന്‌ മറുപടി നൽകുകയുണ്ടായില്ല. ഒരുപക്ഷേ അത്‌ അവൾക്ക്‌ അത്ര അത്യന്താപേക്ഷിതമല്ലായിരുന്നതുകൊണ്ടായിരിക്കാം, അവൾ അതെക്കുറിച്ച്‌ വീണ്ടും നിർബന്ധിച്ചതുമില്ല. ആജാസ്‌പർ ദിനങ്ങളൊക്കെ അവസാനിച്ചിരുന്നു. ഇപ്പോൾ ചോറ്‌ പാചകം ചെയ്യുന്നത്‌ വേലക്കാരാണ്‌. ഡ്രൈവർക്ക്‌ ജാപ്പനീസ്‌ ഭാഷയിൽ നിർദ്ദേശം നൽകി. അവൾ കാറിൽ പട്ടണത്തിൽ പോകും. അവളെത്തുമ്പോൾ, ഭാര്യാപിതാവ്‌ തന്റെ പുത്രഭാര്യയെ കൂടുതൽ ആദരവോടെ കുനിഞ്ഞ്‌ ആദരിച്ചിരുന്നു. അവൾ അദ്ദേഹത്തേയും! ഒരുപക്ഷേ ഹെൻട്രിഹീനിന്റെ ഭാര്യയെപ്പോലെ സോഫിയാ വാസിലീവ്‌ന എഴുത്തുകാരൻ തഗാക്കിയുടെ വളരെ നല്ലൊരു ഭാര്യ ആയിരുന്നിരിക്കണം.! ഹെൻട്രിഹീൻ എന്ന കവിയുടെ ഭാര്യ കവിയുടെ സുഹൃത്തുക്കളോടിങ്ങനെ ചോദിക്കുമായിരുന്നുഃ-

“ഹെൻട്രി പുതുതായി എന്തോ എഴുതിയെന്നത്‌ നേരാണോ?”

പക്ഷേ സോഫിയ വാസ്‌ലീവ്‌ന തന്റെ ഭർത്താവിന്റെ നോവലിന്റെ ഉളളടക്കങ്ങൾ കണ്ടുപിടിച്ചു. റഷ്യൻഭാഷയിൽ സംസാരിച്ചിരുന്ന ഒരു വാർത്താ ലേഖകൻ, തന്റെ ഭർത്താവിന്റെ അഭാവത്തിൽ, തലസ്ഥാനത്തെ ഒരു പത്രത്തിൽ നിന്നും അവിടെ വന്നതായിരുന്നു. കടൽത്തീരം വരെ അവരൊന്നിച്ച്‌ നടക്കാൻ പോയി. അവിടെവച്ച്‌ അപ്രധാനമായ സംസാരങ്ങൾക്കിടയ്‌ക്ക്‌ തന്റെ ഭർത്താവിന്റെ നോവലിന്റെ വിജയകാരണമെന്താണെന്നും അയാൾ അതെക്കുറിച്ച്‌ പ്രധാനപ്പെട്ടതായി കണക്കാക്കുന്നതെന്താണെന്നും അവൾ ആരാഞ്ഞു.

Previous Next

ബോറിസ്‌ പില്യാക്ക്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.