പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

കറുപ്പും വെളുപ്പും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാജശ്രീ.പി.

കവിത

നീ മഴമേഘത്തെയറിഞ്ഞില്ല

മഴയെ മാത്രമറിഞ്ഞു.

വാനിൽ നിന്നമർത്തിയ പീച്ചാംകുഴൽ

ബാല്യസ്മരണകൾക്കു വളം.

പുതുമണ്ണിൻ മണത്തോടെ വരവ്‌,

മഴ വിതറുന്നൂ സ്‌ഫടികമുത്തുകൾ

ഇറ വെളളത്തിൽ മഴക്കിരീടങ്ങൾ

മഴവില്ലായെത്തുന്നു വർണ്ണരാജികൾ.

മഴനാളിൽ മിഴിയറിയുന്നു ഹരിതാഭ.

ഏകാന്തതയ്‌ക്ക്‌ മഴപ്പാട്ട്‌ താളം

പ്രണയനിശ്വാസങ്ങൾക്ക്‌ ചിലമ്പുനാദം.

മനസ്സു ചുറ്റുന്നൂ മഴനൂലു-

നെയ്യുമീ തണുത്ത ചേലയെ.

മഴ ചിരിക്കവേ...;

നടനമാടവെ.....

പടിയടച്ചകറ്റിയാ മഴ-

മേഘമലയുന്നു.

കറുത്തവളീ കരിമുകിൽ

തെളിഞ്ഞരാവിനെ

ദുഃഖാർദ്രമാക്കുന്നോൾ.

ഗതിയില്ലാതലയുന്നവൾ

സൗഭാഗ്യങ്ങളിൽ നിന്നകലുന്നവൾ.

ഈ കറുപ്പിനുളളിൽ വെളുപ്പാണ്‌

തളർച്ചകാണേ, വരൾച്ച കാണേ

സ്വയമുരുകി നീരാകുന്നോൾ

എങ്കിലുമീ, നനവെന്നും നിനക്കന്യം.

രാജശ്രീ.പി.

1969 -ൽ കരിവെളളൂരിൽ ജനനം. എം.എ., ബി.എഡ്‌. ബിരുദധാരിണി; അധ്യാപിക. ചെറുപ്പം മുതൽ കവിതകൾ എഴുതാറുണ്ട്‌. സ്‌ക്കൂൾ, കോളേജ്‌ തലങ്ങളിൽ കവിതാരചനയിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്‌.

ഭർത്താവ്‌ഃ ജയപ്രകാശ്‌ - അധ്യാപകൻ

മകൻഃ ജിഷ്‌ണുപ്രകാശ്‌.

വിലാസം

പ്രതിയത്ത്‌ ഹൗസ്‌,

ഓണക്കുന്ന്‌,

കരിവെളളൂർ പി.ഒ.

കണ്ണൂർ

670 521
Phone: 0498 560088
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.