പുഴ.കോം > പുഴ മാഗസിന്‍ > ശാസ്ത്രം > കാലത്തിന്റെ > കൃതി

വികസിക്കുന്ന പ്രപഞ്ചം -7

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സ്‌റ്റീഫൻ ഹോക്കിങ്ങ്‌

കാലത്തിനു ഒരു തുടക്കമുണ്ടെന്നുള്ള ആശയം അധികമാളുകളും ഇഷ്ടപ്പെട്ടിരുന്നില്ല ദൈവികമായ ഇടപെടലിനു ഇതൊരു കനത്ത പ്രഹരമായേക്കും എന്നതാകാം കാരണം ( നേരെ മറിച്ച് കത്തോലിക്കാപള്ളി മഹാ വിസ്ഫോന മാതൃകയില്‍ കയറിപ്പിടിക്കുകയും 1951-ല്‍ അത് ബൈബിളിനു അനുസൃതമായിട്ടാണു ഔപചാരികമായി പ്രഖ്യാപിക്കുകയും ചെയ്തു ) ആയതിനാല്‍ മഹാവിസ്ഫോടനം ഉണ്ടായിരുന്നു എന്ന നിഗമനം ഒഴിവാക്കാനായി ധാരാളം ശ്രമങ്ങള്‍ നടന്നു . ഇതുകൊണ്ട് ഏറ്റവും പിന്‍ ബലം കിട്ടിയത് സ്ഥിരാഅവസ്ഥാസിദ്ധാന്തത്തിനായിരുന്നു. 1948 -ല്‍ നാസി അധീനതയിലുള്ള ആസ്ട്രിയയിലെ രണ്ട് അഭയാര്‍ത്ഥികളായിരുന്ന ഹെര്‍മന്‍ ബോണ്ടിയും തോമസ് ഗോള്‍ഡുമായിരുന്നു ഇത് നിര്‍ദ്ദേശിച്ചത്. ഇവരുടെ കൂടെ യുദ്ധ സമയത്ത് റഡാര്‍ വികസിപ്പിച്ചെടുക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ബ്രട്ടീഷുകാരനായ ഫ്രെഡ് ഹോയലും ഉണ്ടായിരുന്നു . ഗാലക്സികള്‍ അന്യോന്യം അകന്നു പോകുമ്പോള്‍ അനുസ്യൂതം സൃഷ്ടിക്കപ്പെടുന്ന പുതിയ ദ്രവ്യമാനത്തില്‍ നിന്ന് അവ തമ്മിലുള്ള വിടവുകളില്‍ നിരന്തരമായി പുതിയ ഗാലക്സികള്‍ രൂപം പ്രപിക്കുന്നു എന്ന ആശയമായിരുന്നു അവര്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇതു മൂലം പ്രപഞ്ചം ഏകദേശം എല്ലാ സ്ഥലകാല ബിന്ദുക്കളിലും ഒരേപോലെ കാണപ്പെടുന്നു . സ്ഥിര അവസ്ഥാസിദ്ധാന്തം നിരന്തരദ്രവ്യമാനസൃഷ്ടി അനുവദിക്കണമെങ്കില്‍ പൊതു ആപേക്ഷികത സിദ്ധാന്തത്തില്‍ ചില തിരുത്തലുകള്‍ ആവശ്യമായിരുന്നു . എന്നാല്‍ ഇതിലടങ്ങിയിരിക്കുന്ന നിരക്ക് ( ഒരു വര്‍ഷത്തില്‍ ഒരു ക്യൂബിക്ക് കിലോമീറ്ററില്‍ ഒരു കണം വീതം ) വളരെ കുറവായതുകാരണം നിരീക്ഷണത്തിനു അനുകൂല‍മായിരുന്നു. ഈ സിദ്ധാന്തം അദ്ധ്യായം ഒന്നില്‍ വിശദികരിച്ച അര്‍ത്ഥത്തില്‍ നല്ല ഒരു ശാസ്ത്രസിദ്ധാന്തമായിരുന്നു . ഇത് ലളിതവും ഇത് നടത്തിയ കൃതമായ പ്രവചനങ്ങള്‍ നിരീക്ഷണത്തിനു വിധേയമാക്കാന്‍ പറ്റിയവയുമായിരുന്നു . ഈ പ്രവചനങ്ങളില്‍ ഒന്ന് നാം പ്രപഞ്ചത്തില്‍‍ എവിടെ എപ്പോള്‍‍ നോക്കിയാലും ഒരു നിശ്ചിത വ്യാപ്തത്തില്‍ അടങ്ങിയിരിക്കുന്ന ഗാലക്സികളുടെ എണ്ണം അല്ലെങ്കില്‍ അത്തരം‍ വസ്തുക്കളുളെ എണ്ണം തുല്യമായിരിക്കും എന്നതായിരുന്നു . 1950- ന്റെ അവസാനത്തിലും 1960 ന്റെ തുടക്കത്തിലും കേംബ്രിഡ്ജിലെ ഒരു പറ്റം ജ്യോതി ശാസ്ത്രജ്ജന്മാര്‍ ശുന്യാകശത്തില്‍നിന്നും വരുന്ന റേഡിയോ തരംഗസ്ത്രോതസ്സുകളെ പറ്റി ഒരു സര്‍വെ നടത്തുകയുണ്ടായി. ഈ ഗ്രൂപ്പിനെ നയിച്ചിരുന്നത് മാര്‍ട്ടിന്‍ റൈല്‍ എന്ന ജ്യോതിശാസ്ത്രജ്ഞനായിരുന്നു ( ഇദ്ദേഹം ബോണ്ടി, ഗോള്‍ഡ് ഹോയല്‍ എന്നിവരോടൊപ്പം യുദ്ധ സമയത്ത് റഡാറില്‍ പ്രവര്‍ത്തിച്ചിരുന്നു ) മിക്കവാറും എല്ലാ റേഡീയോ സ്ത്രോതസുകളും നമ്മുടെ ഗാലക്സിക്കു പുറത്തായിരിക്കണം എന്നും ( ഇതില്‍ ധാരാളം എണ്ണം മറ്റു ഗാല‍ക്സികളിലും കാണപ്പെടുകയുണ്ടായി ) പ്രബല സ്ത്രോതസുകളേക്കാളും കൂടുതല്‍‍ ക്ഷീണ സ്ത്രോതസുകളാണെന്നും കേംബ്രിഡ്ജ് ഗ്രൂപ്പ് തെളിച്ചു. അവര്‍ ക്ഷീണ സ്ത്രോതസുകളെ അകലെയുള്ളവയായും വ്യാഖ്യാനിച്ചു. അതുകൊണ്ട് മാത്രം വ്യാപ്തത്തില്‍ അടങ്ങിയിരിക്കുന്ന സാധാരണ സ്ത്രോതസുകളുടെ എണ്ണം അകലെയുള്ളവയേക്കാള്‍ അടുത്തുള്ളവയില്‍ കുറവായി കാണപ്പെട്ടു. ഇതിനര്‍ത്ഥം നാം പ്രപഞ്ച കേന്ദ്രത്തിലെ ഒരു പ്രദേശത്താണെന്നും അതില്‍ സ്ത്രോതസുകളുടെ എണ്ണം മറ്റെവിടുത്തെക്കാളും കുറവായിരിക്കും എന്നുമാണ്. മറിച്ച് ഭൂതകാലത്തില്‍ ധാരാളം സ്ത്രോതസുകളുണ്ടായിരുന്ന സമയത്ത് റേഡിയോ തരംഗങ്ങള്‍ അവയുടെ സഞ്ചാരത്തില്‍ ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ നമ്മിലേക്കു വര്‍ഷിക്കുകയും ചെയ്തിരുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത് . എന്നാല്‍ ഈ രണ്ട് വിശദീകരങ്ങളും സ്ഥിര അവസ്ഥാസിദ്ധാന്തത്തിന്റെ പ്രവചനത്തിനു വിരുദ്ധമായിരുന്നു . അതുകൊണ്ടു തന്നെ സ്ഥിര അവസ്ഥാസിദ്ധാന്തം തഴയപ്പെടെണ്ടതായിരുന്നു.

ഒരു മഹാ വിസ്ഫോടനം ഉണ്ടായതു മൂല കാലത്തിനൊരു തുടക്കം എന്ന നിഗമനം ഒഴിവാക്കാന്‍ മറ്റൊരു ശ്രമം നടത്തിയത് 1963 - ല്‍ രണ്ട് റഷ്യന്‍ ശാസ്ത്രജ്ജന്‍ന്മാരായ ഇവ്ഗനിലിഫ് ഷിറ്റ്സും ഐസക് ഖലാതിനികോവും ആയിരുന്നു. മഹാവിസ്ഫോടനം ഫ്രീഡ്മാന്‍ മാതൃകയുടെ മാത്രം ഒരു പ്രത്യേകതയാണെന്നും യഥാര്‍ത്ഥ പ്രപഞ്ചത്തിന്റെ ഏകദേശരൂപങ്ങളായ മാതൃകകളില്‍ ഫ്രീഡ്മാന്‍ മാതൃകയില്‍ മാത്രമേ ഒരു മഹാ വിസ്ഫോടന വൈചിത്യം അടങ്ങിയിട്ടുള്ളുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഫ്രീഡ്മാന്‍ മാതൃകയില്‍ ഗാലക്സികള്‍ അന്യോന്യം ഋജുവായി അകന്നു പോവുന്നന്നതുകൊണ്ട് ഭൂതകാലത്തിലെ ഏതെങ്കിലും സമയത്ത് ഇവയെല്ലാം ഒരേ സ്ഥലത്തായിരുന്നു എന്നതില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍ യഥാര്‍ത്ഥ പ്രപഞ്ചത്തില്‍ ഗാലക്സികള്‍ അന്യോന്യം ഋജുവായി അകന്നു പോകുന്നില്ല അവയ്ക്കു വശങ്ങളിലേക്കു സ്വല്പ്പം വേഗതയുമുണ്ട്. അതുകൊണ്ട് യഥാര്‍ത്ഥത്തില്‍ അവ ഒരിക്കലും ഒരേ സ്ഥലത്ത് ആയിക്കൊള്ളണമെന്നില്ല. പക്ഷെ അടുത്തായിരിക്കാം അതുകൊണ്ട് ഇപ്പോഴുള്ള വികസിക്കുന്ന പ്രപഞ്ചം ഉണ്ടായത് മഹാ വിസ്ഫോടന വൈചിത്ര്യത്തില്‍ നിന്നല്ല , മറിച്ച് ആദ്യകാലത്തെ സങ്കോചാവസ്ഥയില്‍ നിന്നായിരിക്കാം. പ്രപഞ്ചം തകര്‍ച്ചക്കു വിധേയമായപ്പോള്‍‍ അതിലുള്ള എല്ലാ കണങ്ങളും കൂട്ടിമുട്ടാതെ എന്നാല്‍ അന്യോന്യം പറഞ്ഞ് ഇന്നത്തെ വികസിക്കുന്ന പ്രപഞ്ചത്തിനു രൂപം നല്‍കിയിരിക്കാം. പിന്നെ എങ്ങനെ പ്രപഞ്ചം ഉത്ഭവിച്ചത് മഹാവിസ്ഫോടനത്തില്‍ നിന്നാണെന്നു നമുക്കു പറയാന്‍ കഴിയും? ഒരു യഥാര്‍ത്ഥ പ്രപഞ്ചത്തിലെ ഗാലക്സികളുടെ ക്രമരാഹിത്യവും ആകസ്മികവേഗതയും കണക്കിലെടുത്ത് ഫ്രീഡ്മാന്‍ മാതൃകകളേപ്പോലെ യുള്ള പ്രപഞ്ചമാതൃകകളെ ക്കുറിച്ച് പഠിക്കുകയായിരുന്നു ഷിറ്റ്സും ഖലാതിനിക്കോവും .

Previous Next

സ്‌റ്റീഫൻ ഹോക്കിങ്ങ്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.