പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

ഹൈഹീല്‍ഡുകള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബാബു ആലപ്പുഴ

സുമംഗല മാഡത്തിന്റെ കാര്‍ സിറ്റിയിലെ ഏറ്റവും വലിയ ഷൂമാര്‍ട്ടിനു മുന്നില്‍ നിന്നു. കാറില്‍ നിന്നും ഇറങ്ങി മാഡം കടയിലേക്ക് കാലെടുത്തു വച്ചു.

'' ഇരിക്കണം മാഡം ... എന്താ വേണ്ടത്? ‘’ സെയിത്സ്മാന്‍ വിനീതനായി.

‘’ ഹൈഹീല്‍ഡ് ഷൂ’‘

‘’ ഹൈറ്റ്?’‘

‘’മാക്സിമം എത്ര ഹൈറ്റുള്ളതുണ്ട്?’‘

‘’ 5 അടി’‘

‘’ നോക്കട്ടെ’‘

സെയിത്സ്മാന്‍ മൂന്നാലു ജോഡി ഹൈഹീല്‍ഡുകള്‍ മുന്നില്‍ നിരത്തി. അതൊലൊന്ന് കയ്യിലെടുത്തു കൊണ്ട്-

‘’ മാഡം ...ഏറ്റവും ഉയരം കൂടിയതും വില കൂടിയതും ഈട് നില്‍ക്കുന്നതുമായ ഐറ്റമാണിത്. ... ഈ ഷൂ വാങ്ങിയാല്‍ ഒരു ഏണി ഫ്രീയായി തരുന്നതാണ്. .... കൂടാതെ ഈ ഷൂവിന്റെ പുറത്ത് കയറാനുള്ള ട്രയിനിംഗ് ഫ്രീയായി നല്‍കുന്നതുമാണ്. ഒരാഴ്ചത്തെ ട്രയിനിംഗ് ....വി. ഐ. പി സ്റ്റാര്‍ഹോട്ടലില്‍ വച്ച്... മാത്രമല്ല ലൈഫ് ഇന്‍ഷ്വറന്‍സ് കവറേജുമുണ്ട്’‘

‘’ എങ്കില്‍ ഇത് മതി ... പായ്ക്ക് ചെയ്തോളു...’‘

ബാബു ആലപ്പുഴ

സിമി നിവാസ്‌

നോര്‍ത്ത്‌ ആര്യാട്‌ പി.ഒ.

ആലപ്പുഴ - 688542


Phone: 0477 - 2248817;
E-Mail: 8089175303




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.