പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

വോട്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സന്തോഷ്‌ തോമസ്‌

സാറേ.......... കഴിഞ്ഞ നാലുതവണയും ഞാനാണ്‌ ഈ മണ്ഡലത്തിൽ നിന്നും ജയിക്കുന്നതെന്ന്‌ അറിയാമല്ലോ? ഈ തവണയും ഞാൻ തന്നെയാ സ്‌ഥാനാർത്ഥി.

ഔദാര്യത്തിന്‌ നന്ദി! ഏതു വീട്ടിലും മരണമുണ്ടായാൽ ഓടിയെത്തുന്ന മനുഷ്യസ്‌നേഹി അങ്ങ്‌! ഞാൻ മരിച്ചുകിടക്കുമ്പോഴും (താങ്കളെപ്പോലുള്ളവരുടെ പ്രവർത്തന മികവുകൊണ്ട്‌) അങ്ങു റീത്തുമായ്‌ വരുമല്ലോയെന്നോർത്ത്‌ പുളകം കൊള്ളുമ്പോൾ അങ്ങനെ എങ്ങനെ മറക്കും സാർ! ലോകം മറ്റു ഗ്രഹങ്ങളിലേക്കു കുതിക്കുമ്പോൾ, ഇന്ത്യയെ കാളവണ്ടിയിൽ കയറ്റി പിന്നോട്ടടിക്കുന്ന മിടുമിടുക്കന്മാരല്ലേ നിങ്ങൾ? നാടിനെ കട്ടുമുടിച്ചും കൂട്ടികൊടുത്തും ഉണ്ടാക്കിയ കോടികളുമായി അന്യഗ്രഹങ്ങളിലേയ്‌ക്ക്‌ മുങ്ങാൻ വെമ്പുന്നവർ വോട്ടുനല്‌കി ജയിപ്പിച്ചവരേയും (കഴുതകൾ) പരിസ്‌ഥിതിയെയും സർവ്വമേഖലകളെയും പിന്നിൽ നിന്ന്‌ നട്ടെല്ലിനു കുത്തിമലർത്തി മാലാഖചിരിയുമായി വിലസുന്ന ചെകുത്താന്മാർ.......

സർവ്വഭൗമ (കാലമാടാ..!!!) നിനക്കു തന്നെ എന്റെ (ഒറ്റത്തവണത്തീർപ്പാക്കൽ) കുത്ത്‌.

സന്തോഷ്‌ തോമസ്‌

ചോക്കാട്ട്‌ വീട്‌,

നീണ്ടൂർ പി.ഒ,

കോട്ടയം - 686 601.


Phone: 9495395404
E-Mail: chokkattu1975@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.