പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

“ഐഡിൽ സ്‌റ്റോപ്‌ സിംഗർ 2009”

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.ആർ. ഹരി

റഷ്യാനെറ്റ്‌ അവതരിപ്പിക്കുന്ന “ഐഡിൽ സ്‌റ്റോപ്‌ സിംഗർ 2009”- ന്റെ പ്രവേശന പരീക്ഷയാണ്‌ ഇത്‌. അറുപതു ശതമാനത്തിനു മുകളിൽ മാർക്ക്‌ കിട്ടുന്നവർക്കു മാത്രമെ പ്രവേശനമുണ്ടാകുകയുളളൂ.

ഭാഗം1

പാട്ടിന്റെ വരികൾ പൂരിപ്പിക്കുക.

1) നാലുമണിപൂവെ നാലുമണിപൂവെ..................ഉണർന്നു.

* ആട്‌

* നാട്‌

* ഫ്രാഡ്‌

2) മൂളാതെടി മൈനേ.................... ഉറങ്ങണ സമയത്ത്‌

* അപ്പുക്കുട്ടൻ

* മണിക്കുട്ടൻ

* കുഞ്ഞിക്കുട്ടൻ

3) വാലിട്ടെഴുതിയ നീലകടക്കണ്ണിൽ....................

* തേളോ

* മുളേളാ

* മീനോ

4) ഇലഞ്ഞിപ്പൂമണം............വരുന്നു..... ഇന്ദ്രിയങ്ങളിൽ അതു പടരുന്നു

* നടന്നു

* ടാക്‌സിയിൽ

* ഒഴുകി

5) എന്റെ ഖൽബിലെ..................... നീ നല്ല പാട്ടുകാരാ

* പേക്കിനാവ്‌

* വെണ്ണിലാവ്‌

* പാൽനിലാവ്‌

6) ദേവീ ശ്രീദേവീ.......... വരുന്നു...

* പേടി

* ഡാഡി

* തേടി

7) ഓമലാളെ കണ്ടുഞ്ഞാൻ..................

* ബസ്‌റ്റാന്റിൽ

* പൂങ്കിനാവിൽ

* പേക്കിനാവിൽ

8) ഓ... പ്രിയേ.... പ്രിയേ നിനക്കൊരു..............

* ഐപോഡ്‌

* വാക്‌മാൻ

* ഗാനം

9) ആരാരോ ആരിരാരോ...............ആരാരോ

* സൂസിമോൾ

* കെട്ടിച്ചയച്ച മോൾ

* അച്ചന്റെ മോൾ

10) ചിപ്പിവള കിലുങ്ങു​‍ുന്ന പോലെ........... പെണ്ണേ

* വായിട്ടടിക്കുന്ന

* പൊട്ടിപ്പൊട്ടി ചിരിക്കുന്ന

* അലമുറയിടുന്ന

ഭാഗം 2

രാഗം അടിസ്ഥാനമാക്കിയുളള ചോദ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു. കർണ്ണാടക സംഗീതത്തിൽ പ്രാവീണ്യം ഉളളവർക്കുളള ചോദ്യങ്ങളാണ്‌. ഓരോ ഗാനവും ഏതു രാഗത്തിലാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന്‌ തിരഞ്ഞെടുത്തെഴുതുക.

1) “അകലെ അകലെ നീലാകാശം”

* ഇരുപ്പുകേശി

* കിടപ്പുകേശി

* ചാരുകേശി

2) “ആരെയും ഭാവ ഗായകനാക്കും”

* മോഹനരാഗം

* രമേശരാഗം

* സുന്ദരേശരാഗം

3) “അരയന്നമേ ആരോമലെ ദമയന്തിയ്‌ക്കായ്‌ ദൂരുമായ്‌”

* പന്തുവരാളി

* കബഡിവരാളി

* ക്രിക്കറ്റുവരാളി

4) “ആറാട്ടു കടവിങ്കൽ അരയ്‌ക്കൊപ്പം വെളളത്തിൽ”

* ഫ്രാൻസ്‌

* കാനഡ

* സ്‌പെയിൻ

5) “പ്രമദവനം വീണ്ടും”

* വാക്ക്‌

* ജോഗ്‌

* റൺ

6) “അനുരാഗിണി ഇതായെൻ കരളിൽ”

* ലീലാമണി

* കല്ല്യാണി

* കൊച്ചമ്മിണി

7) “കേരളം കേരളം കേളികൊട്ടുയരുന്ന കേരളം”

* തിരുവാഭരണം

* ശങ്കരാഭരണം

* സ്വർണാഭരണം

ഭാഗം 3

താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക്‌ ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക.

1) “കളളി പൂങ്കുയിലെ” എന്ന ഗാനം ഏതു ചിത്രത്തിലേതാണ്‌?

* പൂരപറമ്പിൽ ആൺവീട്‌

* സർക്കാർ ഭൂമിയിൽ ആൺവീട്‌

* മേലേപറമ്പിൽ ആൺവീട്‌

2) ഈ പ്രോഗ്രാമിന്റെ അവതാരിക ഏതുതരം വസ്‌ത്രം അണിയുന്നതാണ്‌ നിങ്ങൾക്കു താൽപര്യം?

* സ്ലീവ്‌ ലെസ്സ്‌

* ഹൂക്ക്‌ ലെസ്സ്‌

* ഷെയിം ലെസ്സ്‌

3) നിങ്ങളുടെ ഓരോ ഗാനം കഴിയുമ്പോഴും പുരുഷനായ ഒരു ജഡ്‌ജിൽ നിന്നും പതിവായി കേൾക്കാറുളള ഒരു വാക്ക്‌ ഏതാണ്‌?

* അധോഗതി

* പരഗതി

* സംഗതി

4) നിങ്ങളുടെ ഓരോ ഗാനം കഴിയുമ്പോഴും ദീദിയിൽ നിന്നും പതിവായി കേൾക്കാറുളള ഒരു വാക്ക്‌ ഏതാണ്‌?

* ഒപ്‌റ്റിമിസ്‌റ്റിക്ക്‌

* റിയലിസ്‌റ്റിക്ക്‌

* ഫന്റാസ്‌റ്റിക്ക്‌

5) “കണ്ണാം തുമ്പി പോരാമോ എന്നോടിഷ്‌ടം കൂടാമോ” എന്ന ഗാനം ഏതു ചിത്രത്തിലേതാണ്‌?

* കാക്കോത്തിക്കാവിലെ വ്യാജസിദ്ധന്മാർ

* കാക്കോത്തിക്കാവിലെ ഭൂമി കൈയേറ്റം

* കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ

5) “ആനക്കെടുപ്പത്‌ പൊന്നുണ്ടേ” എന്ന ഗാനത്തിൽ ആരുടെ പക്കൽ കൂടുതൽ പൊന്നുണ്ടെന്നാണ്‌ ഉദ്ദേശിക്കുന്നത്‌?

* സന്തോഷ്‌ മാധവൻ

* തങ്കു ബ്രദർ

* പാസ്‌റ്റർ യോഹന്നാൻ

കെ.ആർ. ഹരി

ഹൗസ്‌ നം. 9

ഗാന്ധിനഗർ ഹൗസിംങ്ങ്‌ കോളനി

സിവിൽ സ്‌റ്റേഷൻ പി.ഒ.

കണ്ണൂർ - 670002


Phone: 9895395059
E-Mail: leodynasty@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.