പുഴ.കോം > പുഴ മാഗസിന്‍ > കവിത > ഗീതാഞ്ജലി > കൃതി

ഗീതം തൊണ്ണൂറ്റി എട്ട്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവീന്ദ്രനാഥ് ടാഗോര്‍

പലരോടും ഭവാനെ ഞാനറിയു,മെന്നൊരു വീമ്പു-
പറഞ്ഞുഞാനലഞ്ഞിരുന്നു,ന്നിതുവരേയ്ക്കും!

ഞാനെഴുതീ പലനിറക്കൂട്ടുകളാ,ലവിടുത്തെ-
ചാരുരൂപം; പലരതില്‍ പലതരത്തില്‍-

അങ്ങയെക്കാണുകമൂലം ചിലര്‍ തിരക്കിനാര്‍- ആരെ -
ന്നങ്ങയോടെന്‍ പരിചയമെമ്മട്ടിലെന്നും;

മറുമൊഴി പരയുവാനരുതഅറ്ഋഎ നിന്നുപോയ് ഞാന്‍
' അറിവീലൊന്നും ' എന്നോതീ വല്ലവിധവും!

അതുകേള്‍ക്കെയവിടുന്നു ചിരിച്ചിരിക്കണം, അവര്‍
പലമട്ടുദുഷിച്ചെന്നെ പരിഹസിച്ചു.

പല കവിതയിലങ്ങേ മഹത്വമുദ്ഘോഷിച്ചു ഞാന്‍
എനിക്കൊളിക്കാനായീല രഹസ്യമൊന്നും!

തിരക്കിനാര്‍ ചിലര്‍ - ' നിന്റെ പാട്ടിനെന്താണര്‍ത്ഥ'മെന്നും;
'അറിയില്ലെ'ന്നു ഞാന്‍ ചൊല്‍ക,യവര്‍ ചിരിച്ചു

പരിഹാസമിതുകണ്‍റ്റു നിഗൂഢമായ് മൃദുസ്മിതം -
പൊഴിച്ചുകൊണ്ടേ ഭവാനങ്ങൊഴിഞ്ഞു നിന്നു!

അങ്ങയെ ഞാനറിയുന്നീലെന്നതേ പരമസത്യം;
എങ്ങെനെ 'ഞാനറിയു' മെന്നവരോടോതും?

ചിലപ്പോഴെന്‍ നെര്‍ക്കു ഭവാന്‍ മിഴികള്‍ നീട്ടുന്നു, ചാര-
ത്തണഞ്ഞുവെന്നൊരുതോന്ന,ലെന്നിലെറ്റുന്നു!

നിലാവുള്ള രാവുകളില്‍ നിറചന്ദ്രബിംബത്തില്‍ ഞാന്‍
അവിടുത്തെ രമ്യരൂപം കണ്ടുനിന്നേപോയ്!

അതിന്‍ പ്രതിച്ഛായ മമ മിഴികളില്‍ നിഴലിക്കെ-
യതുലാനന്ദത്താ,ലകമിളകിപ്പോയി

കഥകളില്‍ തവരൂപം നിറയ്ക്കുവാന്‍ ശ്രമിച്ചുഞാന്‍
സ്വരവലയത്തിലങ്ങേക്കുരുക്കുവാനും,

അതിനെനിക്കായതില്ല സുവര്‍ണ്ണ ഛന്ദസ്സിനാലേ-
വലവിരിപ്പതിനെന്യേ കഴിഞ്ഞുമില്ല!

മുരളിയിലൊഴുക്കിനേന്‍ 'നിഖാദ' രാഗം, അതങ്ങേ-
പുണര്‍ന്നെന്നു നിനയ്ക്കുവാന്‍ കഴിവില്ല മേ

അരു,തെനിക്കങ്ങതന്‍ നേര്‍ക്കണയുവാനെങ്കില്‍, കനി-
ഞ്ഞിവളെയങ്ങരികിലേ,ക്കുയര്‍ത്തിയാലും!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

വിവ: ഏറ്റുമാനൂര്‍ സോമദാസന്‍

Previous Next

രവീന്ദ്രനാഥ് ടാഗോര്‍
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.