പുഴ.കോം > പുഴ മാഗസിന്‍ > കവിത > ഗീതാഞ്ജലി > കൃതി

ഗീതം തൊണ്ണൂറ്റി അഞ്ച്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവീന്ദ്രനാഥ് ടാഗോര്‍

നേരിട്ടതാ, മപജയങ്ങളിതൊക്കെയും പൂ-
മാല്യം കണക്കു തവ മാറിലണച്ചിടാതെ,
വ്യാജം നടി, ച്ചകലെനില്‍ക്കുവതി, ന്നെനിക്കി-
ന്നാവി,ല്ലതിന്നു മമ ശക്തിവരുന്നുമില്ല

ആവേള, യെന്‍ ദുരഭിമാനമൊഴിഞ്ഞിടാം, മല്‍-
ചേതസ്സു നൊമ്പരമിയന്നു ഞെരിഞ്ഞുപോകാം
എന്നന്തരംഗം അതിശൂന്യതയേലുമോട-
ത്തണ്ടെന്നമട്ടു ചില പാട്ടുകള്‍ മൂളിയേക്കാം

എന്‍ കണ്ണുനീരു തുടരെപ്പൊഴികെ, ക്കരിങ്കല്‍-
ത്തുണ്ടങ്ങള്‍ പോലു, മതിലാണ്ടു ലയിച്ചുപോകാം
ഒന്നൊന്നു വാരിതള്‍ വിടര്‍ത്തിയുലഞ്ഞ ചെന്താ-
രല്ലിക്കുടങ്ങളില്‍ മരന്ദമുറന്നുവീഴാം;

എന്മേല്‍ പതിക്കും , ഒരു നോട്ടമതീവ ദീപ്തം;
എന്നേ വിളിക്കുമവിടുത്തെ നിഗൂഢശബ്ദം;
എല്ലാമൊടുങ്ങുമതിനോടെ; ഭവാന്റെ പാദ-
ഫുല്ലാരവിന്ദമതില്‍ വീണിവള്‍ ധന്യയാകും!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

വിവ: ഏറ്റുമാനൂര്‍ സോമദാസന്‍

Previous Next

രവീന്ദ്രനാഥ് ടാഗോര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.