പുഴ.കോം > പുഴ മാഗസിന്‍ > കവിത > ഗീതാഞ്ജലി > കൃതി

ഗീതം എണ്‍പത്തിയാറ്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവീന്ദ്രനാഥ് ടാഗോര്‍

'നിന്‍ കവാടത്തിലാ മൃത്യുദേവന്‍
മുട്ടിവിളീച്ചിടൂം അന്ത്യനാളില്‍;
അപ്പോ,ളുപഹാരമെന്തു നല്‍കും?'

'പ്രാണങ്ങളൊക്കെയത്തൃപദത്തില്‍
കാണിക്കവയ്പ്പേന്‍; ഒഴിഞ്ഞകൈയോ-
ടേതുമവനെ തിരിച്ചയയ്ക്കാ.

എത്രവസന്തം ശരത്തുക്കളും-
എത്ര പ്രഭാതങ്ങള്‍ സന്ധ്യകളും-
നിര്‍ഭരമാക്കിയെന്‍ പാനപാത്രം!

ദുഃഖം സുഖങ്ങളും മാറിമാറി
വെട്ട,മിരുട്ടും നിറയ്ക്കെ,യുള്ളം
പുഷ്പഫലങ്ങളാല്‍ പൂര്‍ണ്ണമായി!

ഇത്രനാളാര്‍ന്ന ധനങ്ങളെല്ലാം
മൃത്യുവിന്‍ സന്നിധാനത്തിലീ ഞാന്‍
അര്‍പ്പണം ചെയ്തിങ്ങു നിന്നുകൊള്ളാം!'


കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

വിവ: ഏറ്റുമാനൂര്‍ സോമദാസന്‍

Previous Next

രവീന്ദ്രനാഥ് ടാഗോര്‍
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.