പുഴ.കോം > പുഴ മാഗസിന്‍ > കവിത > ഗീതാഞ്ജലി > കൃതി

ഗീതം എണ്‍പത്തിമൂന്ന്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവീന്ദ്രനാഥ് ടാഗോര്‍

വീട്ടിലവളെതിരഞ്ഞു പോയിട്ടു ഞാന്‍
വീണ്ടും മടങ്ങുകയ‍ല്ലോ - എങ്ങും
കണ്ടെത്താനായീലല്ലോ!

ഏറ്റം ചെറുതെന്റെ വീട്, പൊയ്പ്പോയവ-
യേതും തിരികെ ലഭിക്കാന്‍
ഏറെ വിഷമമാണല്ലോ;

താവകഗേഹം വിശാലം, ഇങ്ങു-
തേടുവാ, നെത്തിനില്‍ക്കുന്നേന്‍ - സാന്ധ്യ-
ശോഭ താവുന്ന നിന്‍ വിണ്ണില്‍

തൃഷ്ണക, ളാശകള്‍ ദുഃഖസുഖങ്ങളും
നഷ്ടമാവാത്തോരിടത്തില്‍, വന്നു-
നില്‍പ്പേനതി വ്യഥയോടെ;

തെല്ലമൃതം പോലും ശേഷിപ്പതില്ലിനി;
നിന്‍ കൃപയാം സുധാസ്പര്‍ശം- ഏറ്റു
നിന്നാവുഞാനാത്തഹര്‍ഷം!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

വിവ: ഏറ്റുമാനൂര്‍ സോമദാസന്‍

Previous Next

രവീന്ദ്രനാഥ് ടാഗോര്‍
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.