പുഴ.കോം > പുഴ മാഗസിന്‍ > കവിത > ഗീതാഞ്ജലി > കൃതി

ഗീതം എണ്‍പത്തിരണ്ട്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവീന്ദ്രനാഥ് ടാഗോര്‍

എന്തിന്നയച്ചു യമദൂതനെ, ബ്ഭവാന്‍
എന്‍ മന്ദിരത്തിലേ?യ്ക്കക്കരെ നിന്നുമി-
ങ്ങെത്തിയല്ലോ നിന്‍ നിയോഗവുമായവന്‍.

അന്ധതാമിസ്രമീരാത്രി; സംഭീതമെ-
ന്നന്തരംഗം ; ദീപമേന്തി വരവേറ്റു-
കൊണ്ടിങ്ങുപോരാം,നിയുക്ത,നങ്ങാലിവന്‍!

കുമ്പിട്ടു ബാഷ്പാഞ്ജലിയോടെ, യത്തിരു-
മുമ്പില്‍ നമിച്ചുനിന്നീടുവന്‍, എന്‍ പ്രാണ-
സമ്പ,ത്തവന്നു തൃക്കാഴ്ചയായ് വയ്ക്കുവന്‍

പിന്നെ വിജനമീ വീട്ടിലിരുന്നു ഞാന്‍
എന്നെ നിനക്കായ് സമര്‍പ്പണം ചെയ്യുവാന്‍


കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

വിവ: ഏറ്റുമാനൂര്‍ സോമദാസന്‍

Previous Next

രവീന്ദ്രനാഥ് ടാഗോര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.