പുഴ.കോം > പുഴ മാഗസിന്‍ > കവിത > ഗീതാഞ്ജലി > കൃതി

ഗീതം എണ്‍പത്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവീന്ദ്രനാഥ് ടാഗോര്‍

നിന്നില്‍ നിന്നു പിരിയുക മൂലം
മന്നിനെച്ചുഴുമാകുലഭാവം-

കാണ്മിതേ രൂപവൈചിത്ര്യമോടേ
വാനി, ലബ്ധിനഗങ്ങളി, ലെങ്ങും!

കണ്ടുനില്‍ക്കുന്നു നിര്‍ന്നിമേഷം വിണ്‍-
മണ്ഡലത്തി, ലുഡുനിര സര്‍വം;

പല്ലവങ്ങളില്‍ ശ്രാവണവര്‍ഷ-
ബിന്ദുപാതത്തില്‍ നിന്‍ ശബ്ദഘോഷം !

വീടുതോറും ഘനീഭവിച്ചുള്ളോ-
രാശയായ്, സുഖദു:ഖങ്ങളായും-

ഏറെ ദുസ്സഹമാം നിന്‍ വിരഹം
ഏറ്റിടുന്നു വ്യഥയുടെ ഭാരം;

ആയതെന്നില്‍ നിറയ്ക്കയാണേതോ
ആര്‍ദ്രതയെഴും ആലസ്യഭാവം

ആ വിരഹം നിറയുന്നിതുള്ളില്‍
ഗാനമായ് പ്രതിധ്വാനങ്ങളായും!


കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

വിവ: ഏറ്റുമാനൂര്‍ സോമദാസന്‍

Previous Next

രവീന്ദ്രനാഥ് ടാഗോര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.