പുഴ.കോം > പുഴ മാഗസിന്‍ > കവിത > ഗീതാഞ്ജലി > കൃതി

ഗീതം എഴുപത്തിരണ്ട്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവീന്ദ്രനാഥ് ടാഗോര്‍

അന്തിമനിദ്രയിലാഴുംവരേയ്ക്കുഞാന്‍
നിന്‍ തിരു സന്നിധാനത്തില്‍
അഞ്ജലീബദ്ധയായ് നില്ക്കാം.

നിന്‍ചിദാകാശത്തണലില്‍ വിജനത-
തഞ്ചുമിടങ്ങളിലെങ്ങാന്‍,
കണ്ണീര്‍ തുളുമ്പും മിഴികളുമായി ഞാന്‍
നമ്രഹൃദയായ് നില്ക്കാം

സഞ്ജനിപ്പിച്ചുനീ,യെത്ര വിചിത്രമീ
സംസാര,മര്‍ത്ഥനിഗൂഢം;
കര്‍മ്മബന്ധത്തിന്‍ കടല്‍ക്കരയില്‍ ജന-
സഞ്ചയമധ്യത്തില്‍ ഞാനും-

കര്‍മ്മബന്ധങ്ങളൊതുങ്ങുവോളം തവ-
സന്നിധാനം കാത്തുനില്ക്കാം!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

വിവ: ഏറ്റുമാനൂര്‍ സോമദാസന്‍

Previous Next

രവീന്ദ്രനാഥ് ടാഗോര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.