പുഴ.കോം > പുഴ മാഗസിന്‍ > കവിത > ഗീതാഞ്ജലി > കൃതി

ഗീതം ഏഴ്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവീന്ദ്രനാഥ് ടാഗോര്‍

ഉരിഞ്ഞുകളയുകയാണെന്‍ ഗാനം
ഉടയാടകളഖിലം

അഴിച്ചുമാറ്റുകയാണുടലില്‍ നി-
ന്നണിഭൂഷണ ജാലം

അലംകൃതം തന്‍ മെയ്യെ, ന്നിനിമേല്‍
അതിന്നെഴാ ഭാവം

വിഘ്നമിയറ്റുന്നു വിലയത്തിനു
വിഭൂഷകള്‍ നൂനം-

കിങ്കിലനാദത്താല്‍ നിഹനിപ്പൂ
നിന്‍ മന്ത്രണമഖിലം!

ചപലം മല്‍കവിഗര്‍വ്വം നില്‍പ്പൂ
നിന്‍ സവിധേ വിവശം

തൃച്ചരണങ്ങള്‍ പുല്‍കുകയേ ഹൃദ-
യത്തിനൊരഭിലാഷം.

എളിയൊരു പുല്‍ത്തണ്ടാവാ, നകമേ
വളരുന്നു മോഹം

ഊതിനിറച്ചാവൂ നീ സുസ്വര
വീചികളാല്‍ സദയം!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

വിവ: ഏറ്റുമാനൂര്‍ സോമദാസന്‍

Previous Next

രവീന്ദ്രനാഥ് ടാഗോര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.