പുഴ.കോം > പുഴ മാഗസിന്‍ > കവിത > ഗീതാഞ്ചലി > കൃതി

ഗീതം അമ്പത്തി രണ്ട്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവീന്ദ്രനാഥ് ടാഗോര്‍

തോളിലങ്ങണിയുന്നൊരംഗദം
ചാരുകാഞ്ചന നിര്‍മ്മിതം

താരകാവലീമണ്ഡിതം രത്ന
രാജിയാലെങ്ങുമങ്കി‍തം!

മിന്നല്‍ പോല്‍ തിളങ്ങുന്നു നീ കര-
ദണ്ഡിലേന്തിടുമായുധം -

സന്ധ്യാദീപ്തിയില്‍ മുങ്ങിയ പക്ഷി
രാജ പക്ഷങ്ങള്‍ മാതിരി!

ജീവിതാന്ത്യമായെന്നപോലെന്നില്‍
ഏറിടുന്നുണ്ടു നൊമ്പരം

എന്നെവിട്ടെങ്ങോ പോകയോ പ്രാണ-
സ്പന്ദനം , ക്ഷണ ഭംഗുരം ?

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

വിവ: ഏറ്റുമാനൂര്‍ സോമദാസന്‍

Previous Next

രവീന്ദ്രനാഥ് ടാഗോര്‍
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.