പുഴ.കോം > പുഴ മാഗസിന്‍ > കവിത > ഗീതാഞ്ചലി > കൃതി

ഗീതം നാല്പത്തിയെട്ട്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവീന്ദ്രനാഥ് ടാഗോര്‍

തന്മണിപീഠം വെടിഞ്ഞു ഭവാനെന്റെ-
മന്ദിരപ്രാന്തത്തിലെത്തി,

തീരെവിജനം പരിസരം, ഏക ഞാ-
നാലാപത്തില്‍ മുഴുകി.

കേട്ടിരിക്കാം ഭവാന്‍, ആകയാലാവണം
താഴേക്കുതാനേയിറങ്ങി-

ഒച്ചയനക്കങ്ങളൊന്നുമില്ലാതെന്റെ-
മച്ചകവാതില്‍ക്കലെത്തി!

അങ്ങുവാഴും സഭാമണ്ടപമെത്രമേല്‍
മന്ദ്രസംഗീതമുഖരം!

സിദ്ധിയേലും മഹാഗായകവൃന്ദത്താല്‍
അത്യന്തധന്യ, മാരംഗം.

എങ്കിലും നിസ്സാര, നെന്റെയിശ്ശബ്ദവും
ഉജ്ജ്വലത്താക്കിനീ,യേറ്റം

വിശ്വസംഗീതസദിരില്‍ വിലയന -
മര്‍ന്നിതേ ദീനമെന്‍ ശബ്ദം

മംഗല്യഹാരവും പേറി, നീ ചാരത്തു-
വന്നതെന്‍ ഭാഗ്യാതിരേകം!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

വിവ: ഏറ്റുമാനൂര്‍ സോമദാസന്‍

Previous Next

രവീന്ദ്രനാഥ് ടാഗോര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.