പുഴ.കോം > പുഴ മാഗസിന്‍ > കവിത > ഗീതാഞ്ചലി > കൃതി

ഗീതം നാല്പത്തിനാല്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവീന്ദ്രനാഥ് ടാഗോര്‍

കേള്‍ക്കുവതില്ലേ നിങ്ങള്‍ ദൂര-
ത്തവന്റെ പദവിന്യസനം?

അനന്തവീഥികള്‍ പിന്നിട്ടിങ്ങവ-
നണയുകയാ,ണതിചടുലം!

യുഗങ്ങള്‍, രാപകലുകള്‍,പിന്‍ തള്ളി
ത്തുടരുകയാണോ യാനം

മൂളുകയാ, ണുന്മാദി കണ,ക്കതു
മൂലം ഞാന്‍ പുതുഗാനം,


'അവന്‍ വരും, വരു' മെന്നാണതിലെ-
പല്ലവി,യനുപല്ലവിയും!

വസന്ത ചേതോഹരമാം ഓരോ-
വനസാനുക്കള്‍ താണ്ടി,

ശ്രാവണമാസ തമോമയരാവില്‍
നീര്‍മുകിലിന്‍ രഥമേറി,

ആനന്ദാത്മകരൂപന്‍ ചാരേ-
ആഗതനാവുകയായി!

താപങ്ങളിലകമെരിയെ,ക്കേള്‍പ്പേന്‍
ആ മൃദുസാന്ത്വന വചനം

സ്പര്‍ശനമണിയാലവനുഴിയേ,മമ-
മെയ്യിതിലാകെ പ്പുളകം!‍


കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

വിവ: ഏറ്റുമാനൂര്‍ സോമദാസന്‍

Previous Next

രവീന്ദ്രനാഥ് ടാഗോര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.